പരാതിക്കാരിയോട് അശ്ലീല സംസാരം ; പോലീസുകാരെ സസ്പെൻഡ് ചെയ്തു

കൊട്ടാരക്കര: പരാതിക്കാരിയെ ഫോണിൽ വിളിച്ച്‌ അശ്ശീലം സംസാരിച്ച പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് സസ്‌പെൻഡ് ചെയ്തത്.ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണം ഉയർന്നിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ച്‌ അശ്ശീലച്ചുവയോടെ പല തവണ ഇയാൾ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രതീഷ് പൊതുനിരത്തിൽ മദ്യപിച്ച്‌ ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ കേസെടുത്തിരുന്നു.

Related posts

Leave a Comment