Sports
അശ്ലീല ആഗ്യം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും
റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് അല്‍ നസ്റിന്റെ പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്ക്. വ്യാഴാഴ്ച അല്‍ നസ്റിന്റെ മൈതാനത്ത് അല്‍ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിലാണ് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ (എസ്.എ.എഫ്.എഫ്) ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റി വലിക്കേര്‍പ്പെടുത്തിയത്.
കൂടാതെ, 30,000 സൗദി റിയാല്‍ പിഴയും ചുമത്തി. ഞായറാഴ്ച രാത്രി അല്‍ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് ക്രിസ്റ്റ്യാനോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്. ഷബാബിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അല്‍ നസ്റിന്റെ ജയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഒരു ഗോള്‍ നേടിയപ്പോള്‍ ബ്രസിലീയന്‍ താരം ടലിസ്ക ഇരട്ടഗോളുകള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍തന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകര്‍ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു.
പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത്. പിഴ തുകയില്‍ 20,000 റിയാല്‍ അല്‍ ഷബാബ് ക്ലബിനും ബാക്കി അച്ചടക്ക സമിതിക്കും നല്‍കണം. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്ത കാര്യം സൗദി ഫുഡ്ബാള്‍ ഫെഡറേഷന് അറിയിച്ചത്. ക്രിസ്റ്റ്യാനോക്ക് അപ്പീല്‍ നല്‍കാനുള്ള അവസരം ഇല്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊ ലീഗ് സീസണില്‍ 22 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ക്രിസ്റ്റ്യാനോ. 39 കാരനായ റൊണാള്‍ഡോ മുമ്പും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അല്‍ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തില്‍ പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു.
റിയാദ് സീസണ് കപ്പ് ഫൈനലില്‍ അല്‍ നസ്ര് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ സ്റ്റാന്‍ഡില്‍നിന്ന് എറിഞ്ഞ അല്‍ ഹിലാല്‍ സ്കാര്‍ഫ് തന്റെ ഷോര്‍ട്ട്സില്‍ ഇട്ടു വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
Featured
മൻമോഹൻ സിംഗിന് ആദരം; മെൽബൺ ടെസ്റ്റിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ
മെൽബൺ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.
Featured
കോൺസ്റ്റാസിന്റെ തോളിൽ ഇടിച്ച് കോഹ്ലി; നടപടിയുമായി ഐസിസി
മെൽബൺ : ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേടെസ്റ്റില് ഓസ്ട്രേലിയന്‍ അരങ്ങേറ്റ താരം കോൺസ്റ്റാസിന്റെ തോളിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്കെതിരേ പിഴ ചുമത്തി ഐസിസി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ അടയ്ക്കേണ്ടത്.
മെൽബണിൽ ഓസീസ് മുൻനിര ബാറ്റർമാരിൽ നാലുപേരും അർധസെഞ്ചുറി നേടിയപ്പോൾ കൂട്ടത്തിൽ 19കാരനായ കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടകാരി. അരങ്ങേറ്റക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ബുംറയുടെ ഒരു ഓവറിൽ 18 റൺസ് അടിച്ചുകൂട്ടിയ കോൺസ്റ്റാസ് 65 പന്തിൽ ആറു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്തു.
ഇതിനിടെയാണ് കോഹ്ലി പ്രകോപനപരമായി പെരുമാറിയത്. ഒരു ഓവർ പൂർത്തിയായതിനു ശേഷം ഇരുവരും നടന്നുപോകുന്നതിനിടെ കോഹ്ലി അനാവശ്യമായി കോൺസ്റ്റാസിന്റെ തോളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതോടെ സഹ ഓപ്പണർ ഉസ്മാൻ ഖവാജ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Featured
ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി
ഉദയ്പൂർ: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർതാരം പിവി സിന്ധു വിവാഹിതയായി. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വിവാഹം. ഉദയ്പുരിലെ പഞ്ചനക്ഷ്ത്ര ഹോട്ടലായ റാഫിള്‍സ് റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് .
വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ താരം പങ്കുവച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും നേർന്നിരുന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ചൊവ്വാഴ്ച ഹെെദരാബാദില്‍ ഇരുകുടുംബങ്ങളും ചേർന്ന് വിവാഹസത്കാരം നടത്തും.
29-കാരിയായ സിന്ധു 2016 റിയോ ഒളിമ്ബിക്സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്ബിക്സില്‍ വെങ്കലവും നേടിയിരുന്നു. വിവാഹം കഴിഞ്ഞ് ജനുവരിയില്‍ മത്സരവേദിയിലേക്ക് എത്താനാണ് സിന്ധുവിന്റെ തീരുമാനം. മുൻ ദേശീയ വോളിബാള്‍ താരങ്ങളായ പി.വി രമണയുടേയും പി.വിജയയുടേയും മകളാണ് സിന്ധു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login