ഒ​മിക്രോ​ണ്‍ ; അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​ദി​വ​സം വ​രെ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വകുപ്പ്

ഒ​മിക്രോ​ണ്‍ ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​ദി​വ​സം വ​രെ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പിന്റെ വി​ല​യി​രു​ത്ത​ല്‍.എ​ത്ര അ​ള​വ്​ വൈ​റ​സ്​ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ രോ​ഗ​കാ​ര​ണ​മാ​കു​മെ​ന്ന​ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​ണ്. ആ​ള്‍​ഫ, ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ങ്ങ​ളെ അപേ ക്ഷി​ച്ച്‌​ ഒ​മിക്രോ​​ണ്‍ ബാ​ധ​ക്ക്​ കു​റ​ഞ്ഞ അ​ള​വ്​ വൈ​റ​സ്​ സാ​ന്നി​ധ്യം മ​തി. ആ​ദ്യ​വ്യാ​പ​ന ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ആ​ല്‍​ഫ വ​ക​ഭേ​ദം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ താ​ര​ത​മ്യേ​നെ കൂ​ടു​ത​ല്‍ വൈ​റ​സു​ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ​യി​ല്‍ രോ​ഗ​ബാ​ധ​ക്ക്​ ആ​ല്‍​ഫ അ​പേ​ക്ഷി​ച്ച്‌​ ഏ​ഴി​ല്‍ ഒ​ന്ന്​ വൈ​റ​സു​ക​ള്‍ മ​തി.

ഒ​മി​ക്രോ​ണി​ലേ​ക്കെ​ത്തു​​മ്ബോ​ഴേ​ക്കും ഡെ​ല്‍​റ്റ​യേ​ക്കാ​ള്‍ 40 മ​ട​ങ്ങ്​ കു​റ​വ്​ വൈ​റ​സ്​ സാ​ന്നി​ധ്യം മ​തി​ രോ​ഗ​ബാ​ധ​ക്കി​ട​യാ​കാ​ന്‍. ഇ​താ​ണ്​ ഒ​മി​ക്രോ​ണി​ല്‍ ​കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​വു​ക. ല​ക്ഷ​ണം കാ​ണു​ന്ന​തി​ന്​ ര​ണ്ട്​ ദി​വ​സം മു​മ്ബ്​​ വൈ​റ​സ്​ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കാം. ല​ഭ്യ​മാ​യ ഡേ​റ്റ പ്ര​കാ​രം പ്ര​ഹ​ര​ശേ​ഷി കു​റ​വാ​ണ്. കൂ​ടു​ത​ല്‍​പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന ഘ​ട്ട​ത്തി​ലേ എ​ത്ര​ത്തോ​ളും പ്ര​ഹ​ര​ശേ​ഷി എ​ന്ന​ത്​ വ്യ​ക്ത​മാ​കൂ. ഒ​മി​ക്രോ​ണ്‍ ഡെ​ല്‍​റ്റ​യേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ജ​നി​ത​ക വ​ക​ഭേ​ദ​ത്തി​ന്​ വി​ധേ​യ​മാ​യ വൈ​റ​സാ​ണ്. ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളെ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​യു​ക എ​ന്ന​ത്​ പ്ര​തി​രോ​ധ​ദൗ​ത്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ങ്കി​ലും ഇ​തി​നു​ള്ള ജ​നി​ത​ക​ശ്രേ​ണീ​ക​ര​ണം സ​ങ്കീ​ര്‍​ണ​വും ചെ​ല​വേ​റി​യ​തു​മാ​ണ്.

Related posts

Leave a Comment