Connect with us
48 birthday
top banner (1)

Cinema

നടി തൃഷയ്ക്കെതിരേ അധിക്ഷേപം: വനിതാ കമ്മിഷൻ കേസെടുത്തു

Avatar

Published

on

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷൻ ഡിജിപിയ്ക്ക് നിർദേശം നൽകിയത്. മൻസൂർ അലി ഖാന്റെ പരാമർശത്തിനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘവും രംഗത്തെത്തി.

പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താൽകാലികമായി സസ്‌പെൻഡ് ചെയ്യാനുള്ള കാര്യം പരിഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം അസോസിയേഷൻ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ : കാമറയ്ക്കു പിന്നിലെ ജീവിതം ആരാധകരിലേയ്ക്ക്

Published

on

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ പതിനെട്ടിന് ‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ ആവേശകരമായ ജീവിതമാണ് ആരാധകര്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്നത്.

അധികമാര്‍ക്കും അറിയാത്ത, തീര്‍ത്തും സ്വകാര്യമായ നയന്‍താരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സിനിമയിലെ താരമെന്നതിനപ്പുറം മകള്‍, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക് അടുത്തറിയാം.

Advertisement
inner ad

ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്‌നേഷ് വിവാഹം.വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്‌നേശിനും നെറ്റ്ഫ്‌ലിക്‌സ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement
inner ad
Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി

Published

on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് അമ്മ. കേരള പിറവി ദിനത്തോടനുബന്ധിച്ച് കുടുംബസംഗമവും നടത്തി. സുരേഷ് ഗോപി അമ്മ ഓഫീസില്‍ എത്തി പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും നടന്നിരുന്നില്ല.

Advertisement
inner ad

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസില്‍ എത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടന്‍ വരും.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്.

Advertisement
inner ad
Continue Reading

Cinema

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

Published

on

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു.

‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു.

Advertisement
inner ad
Continue Reading

Featured