അത്യപൂർവ്വ നേട്ടവുമായി ഖത്തറിലെ നഴ്സിങ് സംഘടന

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗീക  സംഘടനയായ ഫിൻഖ്യൂ ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ  നഴ്സസ് ഖത്തർ ) വിനു അത്യപൂർവ്വ നേട്ടം. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലൈസൻസ്ആയ  ആരോഗ്യ പ്രവർത്തകർക്ക്‌ അംഗീകൃത സിപിഡി പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഖത്തറിലെ ഒരു നഴ്സിംഗ് അസോസിയേഷന് ഇങ്ങനെയൊരു  അവസരം കൈവരുന്നത് ഖത്തറിൽ ഇതാദ്യമാണു. ഫിൻഖ്യുവിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്‌ ഇതിനെ കാണുന്നതെന്ന് സംഘടനാ ഭാരവാഹികൾ  അറിയിച്ചു. സെപ്തംബർ 8 നു ആദ്യ സിപിഡി പ്രവർത്തനം തുടങ്ങും . കൂടുതൽ വിവരങ്ങൾക്ക്‌ ഫിൻഖ്യൂ സോഷ്യൽ മീഡിയാ അക്കൌണ്ടുകളും വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ് .
നഴ്സുമാരുടെ കലാകായിക പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹിക ഇടപെടലുകളും ക്ഷേമ പ്രവർത്തനങ്ങളുമായി തികച്ചും വേറിട്ട പ്രവർത്തനങ്ങൾ  നടത്തി ജനശ്രദ്ധയാകർ ഷി ക്കുന്ന  സംഘടനയാണ്‌  ഫിൻഖ്യൂ. നേരത്തേ കോവിഡ് കാല  പ്രവർത്തനങ്ങൾക്ക് അരോഗ്യ മന്ത്രാലയം പ്രത്യേക അഭിനന്ദനങ്ങളും അവാർഡുകളും നൽകി ആദരിച്ചിരുന്നു. ഖത്തറിലെത്തുന്ന ഫിഫ വേൾഡ് കപ്പിന്  പിന്തുണയർപിച്ചുള്ള ഗാനോപഹാരത്തിന്റെ അണിയറ പ്രവർത്തനങ്ങളും നടന്നു വരികയാണ്. 

Related posts

Leave a Comment