Connect with us
48 birthday
top banner (1)

Kerala

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി

Avatar

Published

on

തൃശൂർ: ജില്ലയിൽ നഴ്സുമാർ ഉൾപ്പെടെ യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കുന്നു. ഇന്നു മുതൽ അനിശ്ചിത കാലത്തേക്കാണ് സമരം. നഴ്സുമാരെ ആക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ.അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
വിഷയത്തിൽ ഒരാഴ്ച്ച മുൻപ് കളക്ടറുമായി യുഎൻഎ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച നടത്തി ഒരാഴ്ച്ച കഴിഞ്ഞിട്ടും കളക്ടർ നൽകിയ ഉറപ്പുകൾ പാലിക്കാതെ ആയതോടെ യുഎൻ.എ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പടെ പണിമുടക്കും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികൾ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്മെന്റുകൾ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിന്റെ മൃതദേഹമാണ് പേരൂർ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Continue Reading

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Ernakulam

എം.എം മത്തായി അനുസ്മരണം

Published

on


പോത്താനിക്കാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റുമായിരുന്ന പരേതനായ എം.എം. മത്തായിയുടെ 5-ാമത് ചരമവാര്‍ഷികം പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍.എം ജോസഫ്, ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, അനില്‍ അബ്രാഹം, ജോണ്‍ തോമസ്, ജിമ്മി പോള്‍, റ്റി.എ കൃഷ്ണന്‍കുട്ടി, സാബു വര്‍ഗീസ്, പ്രിയദാസ് മാണി, അലി റ്റി.എം, കെ.പി പൗലോസ്, പൈലി ഏലിയാസ്, വി.പി യാക്കോബ്, ഏലിയാസ് കെ.വി, റെജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Continue Reading

Featured