Connect with us
48 birthday
top banner (1)

Special

നഡ്ജ് സിദ്ധാന്തം കേരളത്തിന്റെ വളര്‍ച്ചയില്‍

Avatar

Published

on

Advertisement
inner ad

പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ റിച്ചാര്‍ഡ്താലര്‍ തന്റെ സഹപ്രവര്‍ത്തകനായ സണ്‍സിനോടൊപ്പം ‘ഇംപ്രൂവിങ് ഡിസിഷന്‍സ് എബൗട്ട ്‌ഹെല്‍ത്ത്,വെല്‍ത്ത് ആന്‍ഡ് ഹാപ്പിനസ് ‘എന്നപുസ്തകത്തിലൂടെ 2008ല്‍രൂപീകരിച്ച സിദ്ധാന്തമാണ് നഡ്ജ് സിദ്ധാന്തം. ഓരോമനുഷ്യരുടെയുംജീവിതത്തില്‍ചെറിയചെറിയ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നഅവരെസ്വാധീനിക്കുന്നശാസ്ത്രമാണ്‌നഡ്ജ്‌സിദ്ധാന്തം.
ഓരോ വ്യക്തികള്‍ക്കുംസ്വയംതീരുമാനങ്ങള്‍എടുക്കാനുംഅവരെസഹായിക്കാനുംഅവരുടെ ജീവിതലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും അവരെ ഈ സിദ്ധാന്തം വളരെയധികം സഹായിക്കുന്നു.ഈസിദ്ധാന്തം ജീവിതത്തില്‍സ്വായത്തമാക്കുന്നത്തിലൂടെ ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും അവരെ സ്വയംപര്യാപ്തരാക്കാനും സഹായിക്കുന്നു. ഈസിദ്ധാന്തത്തില്‍ ഉള്‍പ്പെടുന്ന പ്രേരണകള്‍ നിഷ്പ്രഭമായ പ്രേരണകളാണ്. അവആരുടെയും നിയന്ത്രണത്തില്‍ നിന്ന് ഉടലെടുക്കുന്ന പ്രേരണകളല്ല. അവ ഓരോരുത്തരുടെയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
ഈ നഡ്ജ്‌സിദ്ധാന്തത്തിന്റെ പ്രധാനഘടകങ്ങളില്‍ ഒന്നാണ് ‘ചോയ്‌സ്ആര്‍ക്കിടെക്ചര്‍’.ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് തെരഞ്ഞെടുക്കലുകളുടെ ഘടന എന്നാണ്. അതിനുദാഹരണമാണ് ഭക്ഷണശാലകളില്‍ അനാരോഗ്യ ഭക്ഷണംപ്രദര്‍ശിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണംഎന്ന രീതിയില്‍ ഉപഭോക്താക്കളെ സ്വാധീനിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണരീതി അവരില്‍ വളര്‍ത്തുന്നു. ഇത്ഉപഭോക്താക്കളില്‍ഉണ്ടാവുന്നബോധപൂര്‍വ്വമായഒരുതീരുമാനംഅല്ലഅവരുടെമനസ്സില്‍ഒരുസ്വാഭാവികമായമാറ്റമാണ്പ്രധാനംചെയ്യുന്നത്. അവരെസ്വാധീനിക്കുന്നഘടകങ്ങളില്‍കോഗ്‌നിറ്റീവ്ബയാസുകള്‍അടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ളകോഗ്‌നിറ്റീവ്ബയാസുകള്‍നമ്മളെവളരെയേറെസ്വാധീനിക്കുന്നു. എന്നാല്‍അവനമ്മില്‍ചെറിയമാറ്റങ്ങള്‍മാത്രമേസൃഷ്ടിക്കുന്നുള്ളൂ.ഇന്നത്തെസമൂഹത്തില്‍ഈസിദ്ധാന്തംഅനേകംവ്യവസായമേഖലകളില്‍വളരെവ്യാപകമായിഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്ഇന്നത്തെകാലത്ത്എല്ലാഉപഭോക്താക്കളുംതന്നെബാങ്കിംഗ്മേഖലയില്‍സേവിങ്സ്സാധാരണചെയ്തുതുടങ്ങുന്നരീതിയില്‍ഈസിദ്ധാന്തംപ്രയോഗിക്കുന്നു. അതായത്ഓട്ടോമാറ്റിക്‌സേവിങ്‌സ്‌പ്രോഗ്രാമുകള്‍എന്നത്ഉപഭോക്താക്കളില്‍നേരിട്ട്ഒരുചെറിയശതമാനംചെലവുകള്‍കുറയ്ക്കാന്‍സഹായിക്കുന്നു.
അതുപോലെതന്നെപലമേഖലകളിലുംഈസിദ്ധാന്തംആളുകളില്‍സ്വാധീനിക്കുകയുംഅവരുടെസ്വഭാവരീതിയില്‍ഒട്ടേറെമാറ്റങ്ങള്‍വരുത്താനുംസഹായിക്കുന്നു.ബാങ്കിംഗ്മേഖലമുതല്‍ആരോഗ്യംമേഖലവരെഈസിദ്ധാന്തംആളുകളുടെസ്വഭാവത്തില്‍വളരെയേറെമാറ്റങ്ങള്‍വരുത്തുന്നു.

വാണിജ്യമേഖലയില്‍നഡ്ജ്‌സിദ്ധാന്തത്തിന്റെപ്രായോഗികത

Advertisement
inner ad

ഇന്ന് വാണിജ്യമേഖലയില്‍ നഡ്ജ്‌സിദ്ധാന്തം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗികത വ്യവസായരംഗത്ത് ശക്തമായഒരു ഉപകരണമായി മാറികഴിഞ്ഞിരിക്കുന്നു. ‘ഈകോമേഴ്‌സ് ‘ തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഉപഭോഗപ്രവണത കൂട്ടാനും ഓണ്‍ലൈന്‍ഷോപ്പിംഗ്‌സിദ്ധാന്തം ഉപയോഗിക്കുന്നു.
‘ലിമിറ്റഡ്‌സ്റ്റോക്ക്’ അല്ലെങ്കില്‍ ‘ഓഫര്‍ കാലാവധി കഴിഞ്ഞു’ തുടങ്ങിയപ്രയോഗങ്ങള്‍ ഉപഭോക്താവിന് ആകസ്മികമായ തീരുമാനങ്ങള്‍ എടുക്കാനും അവരെആ വസ്തുക്കള്‍ വാങ്ങാനും പ്രേരിപ്പിക്കുന്നു.

ഇത്തരത്തിലുള്ള പ്രയത്‌നങ്ങള്‍ ഉപഭോക്താക്കളുടെ ഉപഭോഗരീതിയില്‍ മാറ്റംവരുത്തുന്നതിന് വളരെയേറെ സഹായിക്കാന്‍ അതിവേഗം ഫലപ്രാപ്തി കൈവരിക്കുന്നു.ഫിയര്‍ ഓഫ ്മിസ്സിംഗ്ഔട്ട് എന്നപ്രയോഗം ഈ സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്നതിന് ഉപഭോക്താവിനെ സഹായിക്കുന്നു.

Advertisement
inner ad

ഈസിദ്ധാന്തംകേരളത്തിലെഅക്ഷയകേന്ദ്രങ്ങള്‍മുതലായസര്‍ക്കാര്‍സ്ഥാപനങ്ങളില്‍പ്രയോഗിക്കുന്നത്ഇ – സേവനങ്ങള്‍ആളുകളിലേക്ക്മികച്ചരീതിയില്‍എത്തിച്ചേരുന്നതിന്‌സഹായിക്കുന്നു.
അതുപോലെ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് നഡ്ജ്‌സിദ്ധാന്തം ആളുകളില്‍ പ്രചരിപ്പിക്കാന്‍ സഹായകമാകുന്നു. അത് പോലെ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ഈ സിദ്ധാന്തം പ്രയോഗിക്കുന്നത്തിലൂടെ വളരെ ചെറുപ്രായത്തില്‍ തന്നെ അവരുടെ സ്വഭാവരൂപീകരണത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധയിനം ബോധവത്കരണപരിപാടികള്‍, ക്ലാസുകള്‍ മുതലായവസംഘടിപ്പിക്കുന്നത് അവരില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നു.

പ്രധാന സമാനതകളില്‍:
ദൈനംദിന ജീവിതത്തില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമാറ്റങ്ങള്‍: ഉദാഹരണത്തിന്, ഒരു ജൈവവളങ്ങളില്‍ നിന്നും ഉത്പാദിപ്പിച്ച ഭക്ഷണം ഉച്ചഭക്ഷണത്തിന് ലഭ്യമാക്കല്‍ എന്നത് വ്യക്തിയെ ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍പ്രേരിപ്പിക്കുന്നു.
തെളിവുകള്‍: പൊതുജനാരോഗ്യത്തിനായി അടിയന്തിര കുത്തിവെപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് ഒരു നല്ല ഉദാഹരണമാണ്.
ചെറുപ്രേരണകള്‍: പൊതുസ്ഥലങ്ങളില്‍ കൈകഴുകല്‍, കുറിപ്പുകള്‍ വയ്ക്കല്‍, കുടിവെള്ള പകര്‍ച്ചവ്യാധി തടയാന്‍ പൊതുസ്വഭാവം മാറ്റാന്‍ സഹായിക്കുന്നു.

Advertisement
inner ad

ഈ തിയറിയുടെ പ്രധാനആശയങ്ങളില്‍ചിലത്:
സ്വഭാവംമൂല്യമാക്കല്‍ (Value Framing): വ്യക്തികള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍എങ്ങനെയായിരിക്കും കാണുന്നത്, അവരില്‍ നല്ലതീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതാണ്.
ക്യൂഗിവിംഗ് (Cue Giving): വ്യത്യസ്തസാഹചര്യങ്ങളില്‍വ്യക്തിയെനല്ലരീതിയിലേക്ക ്‌പ്രേരിപ്പിക്കാനായി ലളിതവും ആകര്‍ഷകവുമായ സൂചനകള്‍ നല്‍കുന്നത്. കേരളത്തില്‍ നഡ്ജ്തിയറി പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ഏറെപ്രാധാന്യമുള്ള രീതിയായി മാറിയിരിക്കുന്നു. സാധാരണക്കാരുടെസമീപനം (public approach) പരിസ്ഥിതിയോടുംആരോഗ്യത്തോടുംകൂടുതല്‍സുഗമമായിമാറ്റുന്നതിനാണ് ഈ സിദ്ധാന്തം ഉപയോഗിക്കുന്നതെന്നത് ശ്രദ്ധേയം

(പൂനെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി എക്കണോമിക്‌സ് ആന്‍ഡ് അനാലിറ്റിക്‌സ് വിദ്യാര്‍ഥിയാണ് ലേഖിക)

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Special

”ആയുഷ് ജ്യോതി’ കടല്‍ കടന്ന് ചിഞ്ചുവിന്റെ എണ്ണത്തോണികള്‍

Published

on

കൊച്ചി: ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയത്തിലുദിച്ച എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വന്‍ ഡിമാന്റാണ്. അരയന്‍കാവ് സ്വദേശി ചിഞ്ചുവിന്റെ എണ്ണത്തോണികള്‍ ഇന്ന് കടല്‍ കടന്ന് ഗള്‍ഫ്  യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണികളാണ് ഇവിടുത്തെ പ്രത്യേകത. അരയന്‍കാവ് പുളിക്കാമൂഴിയില്‍ ചിഞ്ചു കൃഷ്ണരാജിന്റെ സ്ഥാപനം നിര്‍മിച്ച എണ്ണത്തോണികള്‍ കടല്‍കടന്ന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്.

ആയുര്‍വേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ആയുഷ് ജ്യോതി’, ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്. ഭര്‍ത്താവ് കൃഷ്ണരാജ് ഒപ്പം ചേര്‍ന്നതോടെ പത്ത് വര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഇവര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കളമശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ് 2022’ സംഗമത്തില്‍ ദമ്പതികള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ജമ്മുകാശ്മീര്‍ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.

Advertisement
inner ad

വാകമരത്തില്‍ ഏഴുമുതല്‍ ഒമ്പതടിവരെ നീളത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണികള്‍ക്ക് 25,000 മുതല്‍ 60,000 രൂപവരെ വില വരും. ഫൈബര്‍ എണ്ണത്തോണിക്ക് 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. കൂടുതലും ഓര്‍ഡര്‍ അനുസരിച്ചാണ്  ചെയ്തു കൊടുക്കുന്നത്. എന്നാല്‍ വിദേശികള്‍ ഇടയ്ക്ക് എത്താറുള്ളതിനാല്‍ ആവിപ്പെട്ടിയും എണ്ണത്തോണികളും എപ്പോഴും കരുതി വെയ്ക്കും.  ആയുര്‍വേദ ചികിത്സയ്ക്കും യോഗയ്ക്കും പ്രചാരം കൈവന്നതോടെ മുന്‍പുളളതിനേക്കാള്‍ ആളുകള്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടെന്ന് ചിഞ്ചു പറയുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് വിദേശി സ്വദേശി വ്യത്യാസമില്ല. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനായി പഞ്ചകര്‍മ്മ ചികിത്സയില്‍ നിരവധി പേരാണ് താത്്പര്യം പ്രകടിപ്പിക്കുന്നത്.  കോവിഡിനു ശേഷം യുവാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടു വരുന്നണ്ട്. അതിനാല്‍ തന്നെ അലോപ്പതിയേലേയ്ക്ക് തിരിയാതെ ആയുര്‍വേദം ഫസ്റ്റ് ചോയിസായി തെരഞ്ഞെടുക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സാ രീതികള്‍ നിഷ്്ക്കര്‍ഷിക്കുന്ന തരത്തില്‍ എണ്ണ തളംകെട്ടി നിര്‍ത്തി ഉപയോഗിക്കാനും ഒഴുക്കിവിടാനും പുനഃരുപയോഗത്തിനും എണ്ണത്തോണിയില്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. ഹോട്ടലുകള്‍, സ്പാ സെന്ററുകള്‍ എന്നിവിടങ്ങളില്‍ എണ്ണത്തോണികള്‍ ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ ആവിപ്പെട്ടികള്‍ക്കും പ്രചാരമായി കഴിഞ്ഞു.

ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ചിഞ്ചുവിന്റെ പക്കലുണ്ട്. കൂടാതെ, വീട്ടകങ്ങളില്‍ അലങ്കാരമായി വയ്ക്കുന്ന ദാരുശില്‍പ്പങ്ങളും നിര്‍മിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങള്‍ ‘ആയുഷ് ജ്യോതി’യില്‍ സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനിയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നത്.

Advertisement
inner ad

കീഡിലെ പരിശീലനം പുതിയ ഊര്‍ജവും അറിവും പകര്‍ന്ന സന്തോഷത്തിലാണ് ചിഞ്ചു. 2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ചിഞ്ചു മുന്നിട്ടിറങ്ങിയത്. 2015ആയപ്പോള്‍ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു പണിശാല നിര്‍മ്മിച്ചു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മ്മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്ക് സ്വദേശത്തും വിദേശത്തും വന്‍ ഡിമാന്റാണ്. ഒരു കാലഘട്ടത്തില്‍ വിദേശിയരെ മാത്രം ആകര്‍ഷിച്ചിരിക്കുന്ന ഇത്തരം സാധനങ്ങള്‍ക്ക് ഇന്ന് സ്വദേശി വിദേശി വ്യത്യാസമില്ല.

വയനാട് ദുരന്തം വില്‍പ്പനയെ സാരമായി ബാധിച്ചെന്ന് ചിഞ്ചു പറയുന്നു. മാത്രമല്ല ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കവും  പൊതുവെ എല്ലാ മേഖലകളും ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് പോകുന്നത്്. അത് തന്നെയാണ് ഈ മേഖലയേയും ബാധിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ വിപണിയില്‍ ഒരു ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു.രണ്ട് മക്കള്‍. സോനു അനിരുദ്ദ് കൃഷ്ണ തിരുവനന്തപുരം സൈനീക് സ്‌ക്കൂളില്‍ ഏഴാം ക്ലാസ്സിലും  അനുമിത കൃഷ്ണ അരയന്‍കാവ് യുഎംവിഎം സ്‌ക്കൂളില്‍ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.

Advertisement
inner ad
Continue Reading

Editorial

ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

Published

on

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിശുദിനം കുട്ടികളുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. തലമുറകൾ പിന്നിടുമ്പോഴും പ്രിയപ്പെട്ട ചാച്ചാജിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനായി കുട്ടികൾ നെഹ്റുവിന്റെ വസ്ത്രമണിഞ്ഞും ചിത്രംവരച്ചും ക്വിസ് മത്സരങ്ങൾ നടത്തിയും രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു.
Advertisement
inner ad

Advertisement
inner ad
Continue Reading

Featured

കോടതിയും തഴഞ്ഞു: മൂക്കിന്‍ തുമ്പത്തെ ‘പീപ്പിയെ’ തൊടാതെ പൊലീസ്

Published

on


തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും കേരള പൊലീസിന് ദിവ്യയെ തൊടാന്‍ പേടി. തെളിവുകളും മൊഴികളും ദിവ്യയ്ക്ക് പ്രതികൂലമായിട്ടു പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂക്കിന്‍ തുമ്പത്തുള്ള ദിവ്യയെ തൊടാന്‍ കാക്കിക്ക് മുട്ടിടി. മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതു വരെ അറസ്റ്റിന് വഴങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിട്ടും ദിവ്യ കാണാമറയത്തു തന്നെ. പ്രതിഷേധങ്ങളില്‍ കേരളം കത്തുമ്പോഴും പിണറായിയുടെ സംരക്ഷണ വലയത്തില്‍ സുരക്ഷിതയാണ് ദിവ്യ.

സമ്മേളന കാലത്ത് നടപടി സ്വീകരിക്കില്ലെന്ന പാര്‍ട്ടിയുടെ ഇതുവരെയില്ലാത്ത ന്യായം നിരത്തുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒന്നോര്‍ക്കണം അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കളുടെ അവസ്ഥ. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയുള്‍പ്പടെ പൊലീസ് തല്ലിച്ചതയ്ക്കുമ്പോഴും ആ ശുഷ്‌ക്കാന്തി ദിവ്യയെ പിക്കുന്ന കാര്യത്തിലില്ല. ദിവ്യയ്‌ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഇനി പൊലീസ് എന്ത് ന്യായീകരണമാണ് പൊലീസ് നിരത്താനുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. പെറ്റിക്കേസുകളില്‍ പോലും കാലതാമസമെടുക്കാതെ

Advertisement
inner ad
Continue Reading

Featured