മഴദൈവങ്ങൾ കനിയാൻ പെൺകുട്ടികളെ നഗ്നരാക്കി പൂജ ; ചിത്രങ്ങൾ പുറത്ത്

മധ്യപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലവാകശ കമ്മീഷൻ. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ദമോഹിലെ ബനിയ ഗ്രാമത്തിൽ പെൺകുട്ടികളെ പരസ്യമായി അവഹേളിച്ച നടപടിയുണ്ടായത്. ദമോഹ് ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയായിരുന്നു സംഭവം. ഗ്രാമത്തിലെ വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു വിശദീകരണം. തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച്‌ നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും. ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന‍്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. ബാലവകാശ കമ്മീഷന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദമോഹ് ജില്ലാ കളക്ടർ എസ് കൃഷ്ണ ചൈതന്യ അറിയിച്ചു.

കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി

Related posts

Leave a Comment