Global
2035 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ; കൈകോർത്ത് റഷ്യയും ചൈനയും
മോസ്‌കോ: 2033-2035 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതി ഇട്ടു റഷ്യയും ചൈനയും . റഷ്യ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ടാസ് ആണ് വിവരം ആദ്യം റിപ്പോർട്ട് ചെയ്തു. റോസ്‌കോസ്‌മോസ് സിഇഒ യൂറി ബോറിസോവ് ആണ് ഇക്കാര്യം അറിയിച്ചത്. 2033 നും 2035 നും ഇടയിൽ ചൈനയുമായി ചേർന്ന് ആണവ റിയാക്ടർ സ്ഥാപിക്കുന്ന പദ്ധതി ഞങ്ങൾ ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം ലോക യുവജനോത്സവത്തിൽ വ്യക്‌തമാക്കി.
2021 മാർച്ചിൽ, റഷ്യയുടെ സ്റ്റേറ്റ് സ്‌പേസ് കോർപ്പറേഷൻ, റോസ്‌കോസ്‌മോസ്, ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎൻഎസ്എ) എന്നിവർ ഇൻ്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ഐഎൽആർഎസ്) വികസിപ്പിക്കുന്നതിലെ സഹകരണത്തിനായി തങ്ങളുടെ സർക്കാരുകൾക്ക് വേണ്ടി പരസ്പര ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
പദ്ധതിക്ക് കീഴിൽ, ചൈന മൂന്ന് ദൗത്യങ്ങൾ Chang’e 6, Chang’e 7, Chang’e 8 അയയ്ക്കാൻ ആലോചിക്കുന്നുണ്ട്. ആദ്യത്തെ ചാന്ദ്ര ദൗത്യം 2026-ൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, പദ്ധതി 2028-ൽ പൂർത്തിയാകുമെന്ന് ടാസ് വ്യക്‌തമാക്കി .
Kuwait
കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷത്തെ പത്ത് – പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളുംവിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയുമാണ് അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നി ധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
Global
സലാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അസം സ്വദേശി മരിച്ചു
മസ്‌കത്ത്/സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അസം സ്വദേശി മരിച്ചു. ബിപിന്‍ ബീഹാരിയാണ് അപകടത്തില്‍ മരിച്ചത്.
പരിക്കേറ്റ ആറ് പേരില്‍ നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടം. രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിര്‍മാണത്തിനിടെ തകര്‍ന്നത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം . സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു
Kuwait
ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപ്പഗം – 24 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടുംപ്രവാസി ചരിത്ര ത്തിൻറെ ഭാഗമായി മാറി. മൈതാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. പൽപ്പക് പ്രസിഡണ്ട് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും പല്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ സംസാരിച്ചു. പതിനാറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകിക്കൊണ്ട് സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. ചടങ്ങുകൾക്ക് ശിവദാസ് വാഴയിൽ, പി എൻ കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.
സംഗീതത്തിൻറെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണൻറെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി എത്തിച്ചേർന്ന് അഗം ഫുൾ ബാൻഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി. കുവൈറ്റിലെ വേദികളിൽ പരിചിതമായ ഓർക്കസ്ട്ര കളിൽ നിന്ന് വേറിട്ട അനുഭൂതിയായി ആസ്വാദക ഹൃദയം കീഴടക്കി അഗംബ്രാൻഡ് സംഗീതത്തിന് ചലിക്കാനാവുന്ന വ്യത്യസ്ത സരണികളെ അനുഭവ വേദ്യമാക്കി. സംഘാടകരുടെ കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ കാണികൾ വേദിയിലേയ്ക്ക് ഒഴുകി എത്തി. കാലവും പ്രായവും കടന്നു സഞ്ചരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ യുവതലമുറയെയും പഴയതലമുറയെയും ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പൽപ്പഗം 24 ൻ്റെ സംഗീത സന്ധ്യ.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login