സാമ്പിൾ സർവ്വേയ്ക്കെതിരെ വീണ്ടും എൻഎസ്എസ്

സാമ്പിൾ സർവ്വേ അശാസ്ത്രീയമെന്നവാദം ശരിയെന്ന് മുന്നാക്കവിഭാഗ കമ്മിഷൻ അറിയിച്ചതായി എൻഎസ്എസ് .നായർ സർവീസ് സൊസൈറ്റി നൽകിയ കത്തിനുള്ള മറുപടിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കുന്നത് .മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിലേ സാമ്പിൾ സർവ്വേക്ക് എതിരെയാണ്  എൻ എസ് എസ് ആരോപണം .വിശദമായ സർവ്വേ നടത്തണം എന്ന് തന്നെയാണ് മുന്നാക്കവിഭാഗ കമ്മീഷൻ്റെയും ആവശ്യം .എന്നാൽ ആനുകൂല്യങ്ങൾ വേഗത്തിൽ നൽകാനാണ് സാമ്പിൾ സർവ്വേ എന്നാണ് വിശദീകരണം .
വിശദവും ശാസ്ത്രീയവുമായ സർവ്വേ നടത്തണമെന്ന റിപ്പോർട്ട്‌ സർക്കാരിന്റെ പരിഗണനയിൽ ആണെന്നുമാണ് മറുപടി.മുന്നാക്കവിഭാഗങ്ങൾക്ക്  സഹായകരമല്ലാത്ത സാമ്പിൾ സർവ്വേയിൽ നിന്നും കമ്മീഷൻ പിന്മാറണമെന്ന് എൻഎസ്എസ് വീണ്ടും ആവശ്യപ്പെട്ടു.

Related posts

Leave a Comment