കോവിഡ് ദുരിതകാലത്തു ആശ്വാസവുമായി എന്‍.എസ്. എസ് വിദ്യാര്‍ത്ഥികള്‍ .

മങ്കട : കോവിഡ് ദുരിതകാലത്തു ആശ്വാസവുമായി പെരിന്തൽമണ്ണ എം. ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ ദത്തു ഗ്രാമമായ മങ്കട ചേരിയം കള്ളിക്കൽ കോളനിയിലെത്തി. “അതിജീവനം”പരിപാടിയുടെ ഭാഗമായി ചേരിയം കള്ളിക്കൽ കോളനിയിലെ നിവാസികൾക്ക് പച്ചക്കറികിറ്റുകളുമായാണ് എൻ. എസ്. എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്. പരിപാടി മങ്കട ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ദീപ വെട്ടക്കുത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഇർഷാദ് അടുക്കത്ത്, സൗമ്യ എംപി എന്നിവരും, ഷിഫാറുദ്ധീൻ മാസ്റ്റർ പാലങ്കര , റിൻഷാദ്, ശാമിൽ, തന്സീൽ ,ശീതൾ, മിർഫ, അങ്കിത തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment