Kuwait
എൻ എസ് എസ് കുവൈറ്റ് പ്രഥമ മന്നം പുരസ്‌ക്കാരം പത്മശ്രീ എം.എ യൂസഫലിയ്ക്ക് നൽകും!

കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരീല്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിയ്ക്ക് നല്‍കും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നടത്തിയിട്ടുള്ള വര്‍ക്കായി എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് ഭാരത കേസരി മന്നം പുരസ്‌കാരം. 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9ന് വെള്ളിയാഴ്ച എന്‍.എസ്.എസ്.കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്ക്കാരം സമര്‍പ്പിക്കുന്നത്. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സല്‍വ ‘ദി പാംസ് ബീച്ച് ഹോട്ടൽ നസീമ ബാൾ റൂം ല്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കുക.
മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി.നായര്‍, ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഓരോ വർഷവും വിവിധ മേഖലകളിൽ സമഗ്രമായ സംഭാവനകൾ നല്കിയിട്ടുള്ളവരിൽ നിന്നും സാമൂഹിക സന്തുലനം പാലിച്ചുകൊണ്ടാണ് അവാർഡ് ജേതാവിനെ കണ്ടെത്തുന്നതെന്നും എൻ എസ് എസ് നേതാക്കൾ അറിയിച്ചു. അവശത അനുഭവിക്കുന്നവർക്കായി ‘കനിവ്’ കാരുണ്യ പദ്ധതികൾ സംഘടന നടപ്പാക്കി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള ‘സ്നേഹ വീട്’ പദ്ധതി പ്രകാരം പത്ത് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനാണ് ഇത്തവണഎൻ എസ് എസ് കുവൈറ്റ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അനീഷ് പി.നായര്‍, ജനറല്‍ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ, ട്രഷറര്‍ ശ്യാം ജി നായർ, വനിതാ സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവ രാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്. എൻ എസ് എസ് ന്റെ മറ്റ് ഭാരവാഹികളും സജ്ജീവ പ്രവർത്തകരും വാർത്ത സമ്മേളന ഹാളിൽ സന്നിഹിതരായിരുന്നു.

Kuwait
കല (ആർട്ട്) സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി

കുവൈറ്റ്സൗ സിറ്റി : സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല (ആർട്ട്) ഇഫ്‌താർ വിരുന്നൊരുക്കി. മാർച്ച് 22, ശനിയാഴ്ച 5 മണിക്ക് അബ്ബാസിയ ഹൈഡെയ്‌ൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിൻ്റെ പ്രാധാന്യവും വിഷയീകരിച്ചും ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നും പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂർ പ്രഭാഷണം നടത്തി. കലാ (ആർട്) വൈസ് പ്രസിഡന്റ് അനീച്ച ഷൈജിത്, ഇഫ്‌താർ കൺവീനർ മുസ്തഫ മൈത്രി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
കല (ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ മുകേഷ്, സുനിൽ കുമാർ, രാകേഷ്, ജോണി, കനകരാജ്, അനിൽ വര്ഗീസ്, പ്രിൻസ്, ലിജോമോൻ, ഗിരീഷ് കുട്ടൻ, സന്തോഷ്, പ്രജീഷ്, ജ്യോതി ശിവകുമാർ, സന്ധ്യാ അജിത്, സിസിത ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Kuwait
അടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ നടന്ന സംഗമം ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും, വിബീഷ് തിക്കോടി മത സൗഹാർദ സന്ദേശംവും നല്കി. ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ,മാത്യൂസ് ഉമ്മൻ,അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Kuwait
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സാല്‍മിയ ആർ ഡി എ ഹാളിൽ പ്രസിഡന്റ് ശ്രീ. രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ലോക കേരളാ സഭ അംഗം ശ്രീ: ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇസ്മായില്‍ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സ്ഥാപകനും ചെയർമാനുമായ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി. പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും എൻ എസ് എസ് മുന്‍ പ്രസിഡന്റുമായ ജയകുമാർ, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ശ്രീ. ബിജു സ്റ്റിഫൻ, പ്രമുഖ നടക – സിനിമാ പ്രവർത്തകനായ ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ നാഷ്, കലാ പ്രവർത്തകരായ മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, വെബ്ജിയോർ ടി വി പ്രവർത്തകരായ നിജാസ് കാസിം, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബ് പ്രസിഡന്റ് സന്തോഷ് കുട്ടത്ത്, തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് സുല്‍ഫിക്കർ, ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിച്ചു എന്നിവർ ആശംസയറിച്ചു സംസാരിച്ചു. അംഗങ്ങളായ ശ്രീമതി ലിദിയ സ്റ്റിഫന്റെയും അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ആശ രാജേഷ് സ്വാഗതവും ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login