എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ.പി.എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു

പത്തനംതിട്ട : നായർ സർവീസ് സൊസൈറ്റി മുൻ പ്രസിഡൻറ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.
മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്.നാല് തവണ എൻ എസ് എസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡൻറ് , എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment