ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.എസ്.എസ് പുരസ്‌ക്കാരങ്ങള്‍

കാലടി: കേരള സംസ്ഥാന നാഷ്ണന്‍ സര്‍വീസ് സ്‌ക്കീം (എന്‍.എസ്.എസ്) പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മൂന്നു അവാര്‍ഡുകള്‍ നേടി കാലടി ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജ്. ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജിനെ സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റായും, പ്രൊഫ: സിജോ ജോര്‍ജ്ജിനെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസറായും, ലക്ഷ്മി നന്ദന എന്‍. ആര്‍. മികച്ച വോളണ്ടിയറായും തിരഞ്ഞെടുത്തു. സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എന്‍.എസ്.എസ് പുരസ്‌ക്കാരങ്ങളിലും മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച വോളണ്ടിയര്‍ പുരസ്‌കാരങ്ങള്‍ എന്നിവ ആദിശങ്കര കരസ്ഥമാക്കിയിരുന്നു.

കോളേജിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ രക്തദാന പ്രവര്‍ത്തനങ്ങള്‍, പ്രളയകാലങ്ങളിലെ സേവനങ്ങള്‍, കോവിഡ് കാലത്തു നടപ്പിലാക്കിയ പദ്ധതികള്‍, നൈപുണ്യ വികസന പരിപാടികള്‍, സ്വച്ഛ് ഭാരത് പ്രവര്‍ത്തങ്ങള്‍, ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ നടപ്പിലാക്കിയ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നിര്‍ദ്ധന കുടുംബത്തിനുള്ള ഭവന നിര്‍മാണം, അന്തര്‍ദേശീയ, ദേശീയ പരിപാടികളിലെ പങ്കാളിത്തം എന്നിവയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. കഴിഞ്ഞ വര്‍ഷവും മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച വോലുണ്ടീര്‍ എന്നിവയ്ക്കുള്ള സംസ്ഥാന എന്‍.സ്.എസ് പുരസ്‌കാരം കോളേജ് നേടിയിരുന്നു. ഈ വര്‍ഷം മികച്ച യൂണിറ്റിനുള്ള സംസ്ഥാന എന്‍.എസ്.എസ്.പുരസ്‌ക്കാരം നേടിയ ഏക എന്‍ജിനീയറിങ്ങ് കോളേജാണ് ആദിശങ്കര.

Related posts

Leave a Comment