കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ സൈക്കിൾ യാത്ര ; റാഫിയും വിഷ്ണുവും ഡൽഹിയിലെത്തി

ഡൽഹി : കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവ് ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളായ റാഫി കൊല്ലവും സി വിഷ്ണുവും നടത്തിയ പ്രതിഷേധ സൈക്കിൾ യാത്ര ഡൽഹിയിലെത്തി. കേരള ഹൗസിലെത്തിയ ഇരുവരെയും മുൻ കേരള മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി സ്വീകരിച്ചു. ബെന്നി ബഹനാൻ എം പി, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. സെപ്റ്റംബർ 23 ന് കൊല്ലത്തുനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ റാഫി കൊല്ലത്തിന്റെ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് തൊട്ടടുത്ത ദിവസം പാലക്കാട് നിന്ന് സി വിഷ്ണു പ്രതിഷേധ സൈക്കിൾ യാത്ര ആരംഭിച്ചു. ഇത് വി കെ ശ്രീകണ്ഠൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് തൃശ്ശൂരിൽ നിന്നും ഇരുവരും ഒരുമിച്ച് പാർലമെന്റ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഈ പ്രതിഷേധ സമര സൈക്കിൾ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ഒട്ടേറെ പേരാണ് രംഗത്തുവന്നത്. വിവിധ സംസ്ഥാനങ്ങളുടെ പിന്നിട്ട യാത്ര കേന്ദ്രസർക്കാരിനെതിരെയുള്ള ജനരോക്ഷം മനസ്സിലാക്കിയാണ് മുന്നോട്ടുപോയതെന്ന് ഇരുവരും പറഞ്ഞു.

Related posts

Leave a Comment