എൻ.പി.മൊയ്തീൻ അവാർഡ് കാവിൽ.പി.മാധവന്

യു എ. ഇ: കോൺഗ്രസ്സ് നേതാവായിരുന്ന എൻ.പി.മൊയ്തീന്റെ ഓർമ്മക്കായി ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2021 ലെ എൻ.പി.മൊയ്തീൻ പുരസ്കാരത്തിന് കാവിൽ.പി.മാധവൻ അർഹനായി. 51 വർഷക്കാലം രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നൽകിയ സമഗ്ര സംഭാവന മുൻ നിർത്തിയാണ് കാവിൽ.പി.മാധവന് പുരസ്കാരം നൽകുന്നത്.

പ്രമുഖസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ യു.കെ കുമാരൻ ചെയർമാനായ മൂന്നംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25001രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം.

എൻ.പി.മൊയ്തീൻ പ്രഥമ പുരസ്കാരം 2019ൽ ദുബൈയിൽ വെച്ച് കെ.മുരളീധരൻ എം.പി.യായിരുന്നു ജേതാക്കൾക്ക് സമ്മാനിച്ചത്.ഈ മാസം അവസാനം കോഴിക്കോടുവെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഇൻകാസ്‌ ദുബായ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റി പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്തും ആക്ടിംഗ്‌ പ്രസിഡണ്ട്‌ പ്രകാശ്‌ മേപ്പയ്യൂരും പത്രകുറിപ്പിലൂടെ അറിയിച്ചു.

Related posts

Leave a Comment