Connect with us
48 birthday
top banner (1)

Ernakulam

അമ്മയെ നയിക്കാൻ ഇനി സിദ്ദീഖ്, ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Avatar

Published

on

കൊച്ചി: നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.ഉണ്ണി ശിവപാൽ,നടി കുക്കു പരമേശ്വരൻ എന്നിവരാണ് സദ്ധഖിനു പുറമേ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നത്.വൈസ് പ്രസിഡന്‍റുമാരായി – ജഗദീഷ്, ജയൻ ചേർത്തല എൻന്ിവരും തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

Ernakulam

കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്

Published

on

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.

കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ​ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
inner ad
Continue Reading

Ernakulam

ചേന്ദമംഗലം കൂട്ടകൊല; പ്രതി ഇനിയും കൊലപാതകങ്ങള്‍ ചെയ്യാൻ സാധ്യതയെന്ന് പൊലീസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട്

Published

on

എറണാകുളം: പറവൂർ ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ കസ്റ്റഡി റിപ്പോർട്ട് പുറത്ത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയൻ വേണുവിന്റെ വീട്ടില്‍ എത്തിയത്.പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങള്‍ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടില്‍ പറയുന്നു. വിചാരണ വേളയില്‍ പ്രതി കടന്നു കളയുമെന്ന് സംശയിക്കുന്നതായും, പുറത്തിറങ്ങിയാല്‍ കേസ് ദുർബലപ്പെടുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ജനുവരി 16നാണ് ഋതു പെരേപ്പാടം കാട്ടുപറമ്ബില്‍ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ കൊലപ്പെടുത്തിയത്. കടുത്ത വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. മോട്ടോർ സൈക്കിളില്‍ ഉപയോഗിക്കുന്ന ഷോക്ക് അബ്സോർബർ കൊണ്ട് അടിച്ചു. കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തി, എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയ വീട്ടില്‍ എത്തിച്ചുള്ള തെളിവെടുപ്പ് നാളെ ഉണ്ടായേക്കുമെന്നാണ് സൂചന. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിതിൻ സഹോദരിയെക്കുറിച്ച്‌ മോശം പരാമർശം നടത്തിയതാണ് പ്രകോപനമായതെന്നാണ് പ്രതി മൊഴി നല്‍കിയത്.കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് റിപ്പോർട്ടില്‍ സ്ഥിരീകരണമുണ്ടായിരുന്നു. മരണമുറപ്പിക്കാൻ പ്രതി ഋതു മൂന്നുപേരുടെയും തലയില്‍ നിരവധി തവണ കമ്പിവടി കൊണ്ടടിക്കുകയായിരുന്നു. പന്ത്രണ്ടും ആറും വയസ്സ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണം നടത്തുമ്പോള്‍ പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

മൂവാറ്റുപുഴയില്‍ വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം

Published

on


മൂവാറ്റുപുഴ: അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ് താമസം. താല്‍ക്കാലികമായി വീടും സ്ഥലവും നോക്കി നടത്തുന്നതിനായി ഏല്‍പ്പിച്ചിരിക്കുന്ന സുഹൃത്ത് അഗസ്റ്റിന്‍ (ഷാജി) തിങ്കളാഴ്ച രാവിലെ വീട്ടിലേത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Advertisement
inner ad

അഗസ്റ്റിന്‍ രാവിലെ വീട്ടില്‍ എത്തുമ്പോള്‍ വീടിന്റെ പ്രധാന വാതിലും, പിന്‍വശത്തെ വാതിലും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വാര്‍ഡ് മെമ്പര്‍ രാജേഷ് പൊന്നുംപുരയിടം പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് മൂവാറ്റുപുഴ പൊലീസ്.

Advertisement
inner ad
Continue Reading

Featured