Connect with us
fed final

News

വാർത്താ ലോകം കീഴടക്കാൻ ഇനി ന്യൂസ് ജിപിടി

Avatar

Published

on


ന്യൂഡല്‍ഹി: നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ജിപിടി ഇനി വാര്‍ത്താലോകത്തും. എ ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യ ന്യൂസ് ചാനല്‍ പുറത്തിറക്കി – ന്യൂസ് ജിപിടി. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ എഐ ആണ് ന്യൂസ് ചാനല്‍ പുറത്തിറക്കിയത്.
ദീര്‍ഘനാളായി പക്ഷപാതിത്വം നിറഞ്ഞ വാർത്തകളിൽ നിന്നും വസ്തുതകളും സത്യവും ജനങ്ങളെ അറിയിക്കാന്‍ ന്യൂസ് ജിപിടി വഴി സാധിക്കും. ഹിഡന്‍ അജന്‍ഡയോ പക്ഷപാതിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ ന്യൂസ് ജിപിടിക്ക് സാധിക്കുമെന്നും വിദഗ്‌ധർ പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂസ്ജിപിടി ഡോട്ട് എഐല്‍ ന്യൂസ് ജിപിടി സൗജന്യമായി ലഭിക്കും. വാര്‍ത്തകളുടെ ഉറവിടം പരിശോധിച്ച് വാർത്തയാക്കുന്നതാണ് ന്യൂസ് ജിപിടി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

Published

on

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.

മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.

Advertisement
inner ad
Continue Reading

News

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആഭ്യന്തരവകുപ്പ് അന്വേഷിക്കും; യുവതിക്ക് 2 ലക്ഷം സഹായം

Published

on

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ  ആഭ്യന്തര വകുപ്പ്  അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിൻറേതാണ് തീരുമാനം. ആരോഗ്യവകുപ്പിൻറെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങിനെയെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിൻറെ  പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ള തീരുമാനം.
വയറ്റിൽ കത്രിക കുടുങ്ങിയ  ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു.

Continue Reading

Kerala

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല: കമ്മിഷൻ

Published

on

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിഞ്ഞുമാറി. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. കർണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കമ്മിഷൻ.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അ​യോഗ്യനാക്കിയത്.

Advertisement
inner ad
Continue Reading

Featured