നൗഷാദ് വെട്ടിയാർ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

നാദിർ ഷാ റഹിമാൻ

റിയാദ്: റിയാദിൽ വച്ച് നിര്യാതനായ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒഐസിസി സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം നൗഷാദ് വെട്ടിയാറിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെയും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുഗതൻ നൂറനാടിന്റെയും നേതൃത്വത്തിൽ സംയുക്തമായി സമാഹരിച്ച ഫണ്ട് മാവേലിക്കര മാന്താൻകുഴിയിലെ നൗഷാദിന്റെ വസതിയിൽ വച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ വിതരണം ചെയ്തു.

കോൺഗ്രസിന്റെ കരുത്തുറ്റ പ്രവർത്തകനെയാണ് അകാലത്തിൽ നഷ്ട്ടപെട്ടതെന്നും, റിയാദ് സന്ദർശിച്ച വേളയിൽ നൗഷാദുമായുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും രമേശ് ചെന്നിത്തല അനുസ്മരിച്ചു. പൊതുയോഗം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി ഉത്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു ,മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഡി സി സി സെക്രട്ടറി മാരായ എംആർ രാമചന്ദ്രൻ, മനോജ് സി ശേഖർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹരിപ്രകാശ് തഴക്കര, മണ്ഡലം പ്രസിഡന്റ് സുരേഷ് കളീക്കൽ എന്നിവർ നൗഷാദിനെ അനുസ്മരിച്ചു.

ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം ചെങ്ങന്നൂർ ആമുഖ പ്രസംഗം നടത്തി. ഒഐസിസി റിയാദ് സെൻട്രൽ കൗൺസിൽ അംഗം കുഞ്ഞുമോൻ കൃഷ്ണപുരം സ്വാഗതവും സെൻട്രൽ കമ്മിറ്റി ജനറൽസെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment