പാചക വിദഗ്ധന്‍ നൗഷാദ് അന്തരിച്ചു

തിരുവല്ലഃ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവും മിനിസ്ക്രീന്‍ താരവുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. നൗഷാദ് ദി ബിഗ് ഷെഫ് എന്ന ഹോട്ടല്‍- കാറ്ററിംഗ് ശൃംഖലയുടെ ഉടമയാണ്. കേരളീയ വിഭാവങ്ങളുടെയും പാശ്ചാത്യ വിഭവങ്ങളുടെയും രുചിക്കൂട്ടുകളിലൂടെ പ്രേക്ഷകരെയും വിരുന്നുകാരെയും വിസ്മയിപ്പിച്ചിട്ടുള്ള നൗഷാദിന്‍റെ ടെലിവിഷന്‍ പാചക പരിപാടികള്‍ ലക്ഷക്കണക്കിനു വീട്ടമ്മമാരെയാണ് ആകര്‍ഷിച്ചിട്ടുള്ളത്.

ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു കടന്നത് യാദൃച്ഛികമായാണ്. മമ്മൂട്ടിയെയും ദിലീപിനെയും നായകരാക്കി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്റ്റര്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്. വയറിനു സുഖമില്ലാതെ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആന്തിരക അവയവങ്ങള്‍ക്കുണ്ടായ അണുബാധയാണു മരണത്തിനു കാരണം. ഒരാഴ്ചമുന്‍പാണ് ഭാര്യ ഷീബ മരിച്ചത്.

ഏകമകള്‍ഃ പതിമൂന്നു വയസുള്ള നഷ്വ.

Related posts

Leave a Comment