പ്രവാസികൾ ആശങ്കയിൽ; യു.എ.ഇയില്‍ നിന്ന് വാക്സിനെടുത്തവർക്കാണ് തിരിച്ചുവരാന്‍ അനുമതിയുളളതെന്ന് അറിയിപ്പ്

ദുബായ് : ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് 5 മുതല്‍ തിരിച്ചുവരാനാഗ്രഹിക്കുന്നവർക്കുളള മാർഗനിർദ്ദേശം പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. യു.എ.ഇയില്‍ നിന്ന് വാക്സിനെടുത്തവർക്കാണ് തിരിച്ചുവരാന്‍ അനുമതിയുളളതെന്നാണ് അറിയിപ്പ്. 
വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. യുഎഇ നല്കിയ വാക്സിനേഷന്‍ കാർഡ്, യുഎഇയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ സ്മാർട്ട് ആപ്ലിക്കേഷനിലെ വാക്സിനേഷന്‍ രേഖയും ഉളളവർക്ക് തിരിച്ചുവരാമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് വ്യക്തമാക്കുന്നത്. 

Related posts

Leave a Comment