കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യും

കോഴിക്കോട്ഃ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്യും. ഈ മാസം ആറിന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകണണെന്നു കാണിച്ചു പോലീസ് ഇന്നു സുരേന്ദ്രനു നോട്ടീസ് നല്‍കി. രാവിലെ പത്തിനാണു ചേദ്യം ചെയ്യല്‍.

‌കഴിഞ്ഞ ഏപ്രില്‍ മൂന്നിനു തൃശൂര്‍ കൊടകരയില്‍ വച്ചു കാറില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയുടെ ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍. ഈ പണം ബി‌ജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്കു കൊണ്ടു വന്ന കള്ളപ്പണമാണെന്നാണ് ആരോപണം. ബിജെപി കേരളഘടകം സംഘടനാ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍റെ കോഴിക്കോട്ടെ വസതിയിലെത്തിയാണ് പോലീസ് നോട്ടീസ് നല്‍കിയത്.

Related posts

Leave a Comment