ഭൂമിയുടെ ഏറ്റവും ഉത്തരദേശത്തെ ദ്വീപ് കണ്ടെത്തി

ലോകത്തിലെ ഏറ്റവും ഉത്തരമേഖലയിലെ ദ്വീപ് കണ്ടെത്തി ശാസ്​ത്രജ്​ഞര്‍. ആഗോളതാപനം മൂലം ഗ്രീൻലാൻഡ് പരിസരങ്ങളിൽ അതിവേഗ മഞ്ഞുരുക്കം കാരണമാണ് ഇപ്പോൾ ഇങ്ങനെ ഒരു ദ്വീപ് കാണാൻ ഇടയായത് . 1978ല്‍ ഡാനിഷ്​ സംഘം കണ്ടെത്തിയ ഊദാഖ്​ ദ്വീപിലെത്തിയെന്നായിരുന്നു ഗവേഷകര്‍ ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട്​ നടത്തിയ സമഗ്രമായ പരിശോധനയില്‍​ ഇതില്‍ നിന്ന്​ 780 മീറ്റര്‍ മാറി സ്​ഥിതി ചെയ്യുന്ന പുതിയ ദ്വീപാണെന്ന്​ കണ്ടെത്തിയത് .

കടല്‍ നിരപ്പില്‍ നിന്ന്​ പരമാവധി 3 മീറ്റര്‍ വരെ ഉയരത്തില്‍ 30 മീറ്റര്‍ വീതിയിലാണ്​ കുഞ്ഞന്‍ ദ്വീപുള്ളത്​. മഞ്ഞുപാളികള്‍ മാറിയപ്പോള്‍ ബാക്കിയായ കല്ലും മണ്ണും ചേര്‍ന്ന മിശ്രിതമാണ്​ ഇതിന്‍റെ ഉപരിതലം. ‘ഏറ്റവും ഉത്തരദേശത്തെ ദ്വീപ്​’ എന്നര്‍ഥമുള്ള ‘ക്വകര്‍ടാഖ്​ അവനര്‍ലെഖ്​’ എന്ന്​ പേരിടാന്‍ ശിപാര്‍ശ ചെയ്യുമെന്ന്​ അന്വേഷണ സംഘം അറിയിച്ചു .

ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നത്​ ആഗോള താപനത്തെ കുറിച്ച ആശങ്ക ഇരട്ടിപ്പി ക്കുന്നുണ്ട്​. ഏറ്റവും കട്ടിയേറിയ ധ്രുവമഞ്ഞുള്ള പ്രദേശങ്ങളാണിത്​. നാലു മീറ്റര്‍ വരെ കട്ടിയിലായിരുന്നത്​ 2-3 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്​.

Related posts

Leave a Comment