തെറ്റുപറ്റിയിട്ടില്ല ; ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയെന്ന്‍ പോലീസ്

മലപ്പുറം: തെന്നല പോക്സോ കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായി.

ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസിൽ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗർഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോൾ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതിൽ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയത് ശ്രീനാഥ് ആണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

Related posts

Leave a Comment