ചാനലില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാനില്ല ; ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍മാവുങ്കലിന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാനലില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ലെന്നും, മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പുതുമയുള്ള കാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും നിലവില്‍ ത‍ര്‍ക്കങ്ങളില്ലാതെ യോജിച്ചാണ് മുന്നോട്ട് പോകുകയാണ്. യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment