Connect with us
48 birthday
top banner (1)

Pathanamthitta

പതിവുതെറ്റിയില്ല; ശബരിമല തീർത്ഥാടകർക്കാർക്ക് ആശ്വാസമേകി ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു

Avatar

Published

on

പത്തനംതിട്ട: പതിവു തെറ്റിക്കാതെ ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു.ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനോദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പന്തളം സുധാകരൻ, ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മുൻ കെ പി സി സി മെമ്പർ അഡ്വ: ജയവർമ്മ, ബാബുജി ഈശോ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: ലിനു മാത്യു മള്ളേത്ത്, റിജോ വള്ളംകുളം, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ യമുന, റ്റിജോ സാമുവേൽ, യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ ജിബിൻ ചിറക്കടവിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, കെ എസ് ആർ ടി സി ഡി.റ്റി.ഒ തോമസ്, കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നഹാസ് എഴുമറ്റൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസർ തോട്ടമണ്ണിൽ, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം തൗഫീക്ക് രാജൻ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം കെ അനൂപ്, ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ജില്ലാ കമ്മിറ്റി അംഗം ആകാഷ് ഇലഞ്ഞാന്ത്രമണ്ണിൽ, യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജുമൽ നാസർ, യൂത്ത് കോൺഗ്രസ് മലയായപ്പുഴ മണ്ഡലം പ്രസിഡൻ്റ് സുധീഷ് സി പി, രാധാകൃഷ്ണൻ നായർ, മാരിക്കണ്ണൻ, കെ എസ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, ഹരിഗോവിന്ദ്എന്നിവർ പ്രസംഗിച്ചു. വടശ്ശേരിക്കര അയ്യപ്പ മെഡിക്കൽ കോളേജിലെ പ്രത്യേക സംഘത്തിൻ്റെ സേവനവും ഹെൽപ്പ് ഡസ്ക്കിൽ ലഭ്യമാണ്. മണ്ഡലകാലം സമാപിക്കുന്നത് വരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനം ലഭ്യമാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മുനമ്പം: സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Published

on

പമ്പ: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓരോരുത്തരെയും താല്‍പര്യമല്ല, പ്രശ്നത്തില്‍ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്ബം വിഷയത്തിന്റെ പേരില്‍ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തില്‍ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാല്‍ പ്രശ്നം വഷളാകും. ഇക്കാര്യത്തില്‍ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേല്‍ശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.

Advertisement
inner ad
Continue Reading

Kerala

ശബരിമല മേഖലയിൽ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Published

on

പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരമ്പല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപം നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

Continue Reading

Kerala

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സീനിയര്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു

Published

on

പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു.രാവിലെ 9.30നാണ് അവര്‍ ചുമതല ഏറ്റെടുത്തത്. ഭൂരേഖാ തഹസില്‍ദാരുടെ ചുമതലയാണ് മഞ്ജുഷയ്ക്ക്. കോന്നി തഹസില്‍ദാരായിരുന്ന മഞ്ജുഷ പത്തനംതിട്ട കളക്‌ട്രേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു.

Continue Reading

Featured