കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻറെ പുനർ നിയമനം മാത്രമല്ല ; ആദ്യ നിയമനം തന്നെ ചട്ടം ലംഘനമാണെന് കെ എസ് യു

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻറെ പുനർ നിയമനം മാത്രമല്ല ആദ്യ നിയമനം തന്നെ ചട്ടം ലംഘനമാണെന് കെ എസ് യു. 2017 ൽ- സെർച്ച് കമ്മിറ്റി കണ്ണൂർ വി സി നിയമനത്തിന് പേനൽ നൽകിയില്ല . ഗോപിനാഥ് രവീന്ദ്രൻറെ പേര് മാത്രമാണ് നിർദ്ദേശിച്ചത്. മൂന്നംഗ സെർച്ച് കമ്മിറ്റി മറ്റ് പേരുകൾ നൽകിയില്ല.ഇത് യുജിസി നിയമനങ്ങളുടെ ലംഘനമെന്നും കെഎസ് യു കണ്ണൂർ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്.വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. പ്രിയ വർഗ്ഗീസിന് നിയമനം നൽകിയാൽ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും കെഎസ് യു ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related posts

Leave a Comment