എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീൻ കിട്ടിയിട്ടില്ല ; വിശദീകരണവുമായി നടി റിമ കല്ലിങ്കൽ

തിരുവനന്തപുരം: വീടുകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിന്റെ വിശദീകരണവുമായി നടി റിമ കല്ലിങ്കൽ വീണ്ടും രംഗത്ത് വന്നു.സ്ത്രീ സമത്വം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണെന്നും അഭിമുഖത്തിൽ റിമ വ്യക്തമാക്കി.കുട്ടിയായിരിക്കുമ്ബോൾ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീൻകഷ്ണം കൊടുത്തുവെന്നായിരുന്നു റിമ പറഞ്ഞത് വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീൻ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവുമെന്നും എന്നാൽ തന്റെ വീട്ടിൽ തന്നെയും സഹോദരനെയും വേർതിരിച്ച്‌ തന്നെയായിരുന്നു കണ്ടിരുന്നതെന്ന് വ്യക്തമാക്കനാണ് പൊരിച്ച മീൻ രാഷ്ട്രീയം ഉദാഹരിച്ചതെന്നുമാണ് നടിയുടെ വിശദീകരണം. തനിക്ക് മാത്രമല്ല, അമ്മയ്ക്കും കുട്ടിയായിരിക്കുമ്ബോൾ പൊരിച്ച മീൻ കിട്ടിയിട്ടില്ലെന്നും നടി.

‘ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീൻ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടിൽ നിന്നു തന്നെ തുടങ്ങണം. ‘പെൺകുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്ബത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെൺകുട്ടികൾ. പെൺകുട്ടി ജനിച്ച ദിവസം മുതൽ മരിക്കുന്നത് വരെ അവൾ എങ്ങനെ ജീവിക്കണം എന്നത് അവളിൽ അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി. പെമ്ബിള്ളേർ അടിപൊളിയാണ്. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാൽ മതി. ബാക്കി അവർ തന്നെ നോക്കിക്കോളും

പെൺകുട്ടികൾ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകൾ തന്നെയാണെന്ന് പറയുകയാണ് നടി. സ്ത്രീകൾക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നും റിമ പറഞ്ഞു.

Related posts

Leave a Comment