നിങ്ങളുടെ കാറിലല്ല..എൻറെ കാറിൽ’; ഉറച്ച്‌ രാഹുൽ ഗാന്ധി..ഒടുവിൽ മുട്ട്മടക്കി യുപി പോലീസ്

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുമ്പിൽ മുട്ട്മടക്കി യുപി പോലീസ്. ലഖ്നൗ എയർപോർട്ടിലെത്തിയ രാഹുലിനും സംഘത്തിനും ലഖിംപൂരിലേക്ക് പോകാൻ പോലീസ് അനുമതി നൽകിയിരുന്നുവെങ്കിലും പോലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ സന്ദർശിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഈ നിർദ്ദേശം തള്ളിയ രാഹുൽ സ്വന്തം വാഹനത്തിൽ തന്നെ പോകുമെന്ന് ഉറച്ച നിലപാടെടുത്തു. ഇതോടെ രാഹുലിന്റെ തിരുമാനത്തിന് പോലീസ് വഴങ്ങുകയായിരുന്നു.

ഏറെ മണിക്കൂർ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ് രാഹുലും സംഘവും ഇപ്പോൾ ലഖിംപൂരിലേക്ക് പുറപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി, ഛത്തീസ്പഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ , കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നേരത്തേ രാഹുലിനെ തടയുമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ രാഹുൽ ലഖ്നൗവിലേക്ക് പുറപ്പെടുകയായിരുന്നു . ലഖ്നൗ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും ലഖിംപൂരിലേക്ക് പോകാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് എയർപോട്ടിൽ രാഹുലും സംഘവും കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിന് ശേഷമായിരുന്നു യാത്രയ്ക്ക് പോലീസ് അനുമതി നൽകിയത്.

Related posts

Leave a Comment