Connect with us
inner ad

Kerala

സംസ്ഥാനത്ത് വിലക്കയറ്റം അനുഭഭവപ്പെടാത്തത്
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം; വി ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമാണെന്ന് പ്രതിപ്രക്ഷനേതാവ് വി ഡി സതീശൻ. സമസ്ത വിഭാഗം ജനങ്ങളും വിലക്കയറ്റത്തിൽ പെട്ട് നട്ടം തിരിയുകയാണ്. വില നിയന്ത്രണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു. ഓണക്കാലത്ത് മാവേലി സ്റ്റോറുകളിൽ അവശ്യ ഇനത്തിൽ പെട്ട സാധനങ്ങൾ പോലും കിട്ടാനില്ല. ജനം അവിടെയെത്തി വെറും കയ്യോടെ തിരിച്ചുപോകുകയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ നിയമ സഭയെ പോലും  തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് സർക്കാർ നൽകിയത്. സപ്ലൈകോക്ക് സർക്കാർ നൽകാനുള്ളത് 3500 കോടി രൂപയാണ് .അതു നൽകാൻ ഒരു ശ്രമവും ഭരണ നേതൃത്വം നടത്തുന്നില്ല. ഇങ്ങനെ പോയാൽ സപ്ലൈകോക്ക് കെഎസ്ആർറ്റിസിയുടെ ഗതിയാവും ഉണ്ടാവുക. സർക്കാർ ജീവനക്കാർക്ക് ആറ് ഗഡു ഡിഎ കുടിശ്ശിക വരുത്തിയിരിക്കുന്നു. സകലരും അരക്ഷിതരായ അവസ്ഥ കേരളചരിത്രത്തിൽ തന്നെ ആദ്യമാണ്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും കലാസാംസ്കാരിക വിഭാഗമായ സരസും സെക്രട്ടേറിയറ്റ് വനിതാവേദിയും സമഷ്ടിയും സംയുക്തമായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കാരുണ്യത്തിൻ്റെയും കരുതലിൻ്റെയും ആൾരൂപമായ ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ കാരുണ്യോദയം പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൻ കീഴിൽ 151 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റും നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും അദ്ദേഹം വിതരണം ചെയ്തു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ താരം സുമി മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ബിനോദ് കെ, ട്രഷറർ കെ എം അനിൽകുമാർ, സരസ് പ്രസിഡൻ്റ് ലതീഷ് എസ് ധരൻ, സെക്രട്ടറി അജേഷ് എം, ട്രഷറർ ആർ രാമചന്ദ്രൻനായർ,സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡൻ്റ് സുനിത എസ് ജോർജ് ,സെക്രട്ടറി ഉമൈബ വി, രാജേഷ് എം ജി അസോസിയേഷൻ വൈസ് പ്രസിഡൻ്റുമാരായ സുധീർ എ, റീജ എൻ, സൂസൻ ഗോപി, ഗോവിന്ദ് ജി ആർ ,പ്രസീന എൻ, പാത്തുമ്മ വി എം, ജി രാമചന്ദ്രൻ നായർ, മീര സുരേഷ്, സ്മിത അലക്സ്, സുനിൽ പുളിമാത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured