Connect with us
top banner (3)

Featured

ഭരിക്കുന്നത് സർക്കാരല്ല, കൊള്ളക്കാർ: വി.ഡി. സതീശൻ

Avatar

Published

on

തിരുവനന്തപുരം: ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലൂടെ യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സർക്കാരല്ല കൊള്ളക്കാരാണെന്നാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം നൽകുന്നത്. എ.ഐ ക്യാമറ, കെ ഫോൺ, മാസപ്പടി ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ കൊള്ളയുടെ നിഷേധിക്കാനാകാത്ത തെളിവുകളാണ് പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇതിനെ പ്രതിരോധിച്ച് ഒരു വാചകം പോലും പറയാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ ഇടപെടിൽ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ഫോണിൽ ഈ മാസം തന്നെ നിയമനടപടി ആരംഭിക്കും. മാസപ്പടിയിൽ മാത്യു കുഴൽനാടൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.
യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സർക്കാർ ഇപ്പോഴും അഴിമതി തുടരുകയാണ്. കെ.എസ്.ഇ.ബിയിൽ 25 വർഷത്തേക്ക് ഒരു യൂണിറ്റിന് 4.27 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ചിരുന്നു. ഈ സർക്കാർ ആ കരാർ റദ്ദാക്കി ഏഴ് രൂപയ്ക്ക് വൈദ്യുതി വാങ്ങി. ഇതിലൂടെ ആയിരം കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുണ്ടായത്. റഗുലേറ്ററി അതോറിട്ടിയുമായി ചേർന്ന് കോടികളുടെ കൊള്ള നടത്തുന്നതിന് വേണ്ടിയാണ് കരാർ റദ്ദാക്കിയത്. സർക്കാർ നടത്തിയ ഈ കൊള്ളയുടെ നഷ്ടം നികത്താനാണ് വൈദ്യുത ചാർജ് വർധിപ്പിക്കുന്നത്. പിണറായിയുടെ ഭരണത്തിന് കീഴിൽ നാൽപ്പതിനായിരം കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇത്രയും കഴിവുകെട്ടൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഓട പോലും പണിയാൻ കഴിവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സ്വർണക്കച്ചവടക്കാരുമായും ബാർ ഉടമകളുമായും സന്ധിയിലായ സർക്കാർ കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന സെസും കൂട്ടി ജനങ്ങളെ പിഴിയുകയാണ്. സാധാരണക്കാരുടെ ഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ ഈ സർക്കാർ തകർത്തു. വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണിയിൽ ഇടപെടേണ്ട സപ്ലൈകോയെ തകർത്ത് തരിപ്പണമായി. ഓണക്കാലത്ത് മാവേലി സ്‌റ്റോറുകളിൽ അവശ്യസാധനങ്ങൾ പോലും കിട്ടാത്ത അവസ്ഥയായി.

കേരളത്തിലെ 9 സർവകലാശാലകളിലും വി.സിമാരില്ല. എസ്.എഫ്.ഐ നേതാക്കൾ വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ വാങ്ങുകയാണ. കോപ്പിയടിച്ച് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയ ആൾ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുകയാണ്. പി.എസ്.സി.യെ നോക്കുകുത്തിയാക്കി എല്ലാ വകുപ്പുകളിലും പിൻവാതിൽ നിയമനമാണ് നടക്കുന്നത്. കാർഷിക മേഖലയെയും സർക്കാർ പൂർണമായും തകർത്തു. സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ പോലും സാധിക്കാത്ത സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിഴിഞ്ഞത്ത് കപ്പലല്ല ക്രെയിനാണ് വന്നത്. ക്രെയിനിനെ സ്വീകരിക്കാൻ ഒന്നര കോടിയാണ് ചെലവഴിച്ചത്. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടു വന്നതാണ്. അന്ന് കടൽക്കൊള്ളയെന്നും റിയൽ എസ്‌റ്റേറ്റെന്നും ആക്ഷേപിച്ചവരാണ് ഒരു നാണവും ഇല്ലാതെ ക്രെയിനിന് പച്ചക്കൊടി വീശിയത്. ഖജനാവ് കാലിയായിട്ടും കോടികൾ ചെലവഴിച്ചാണ് കേരളീയം ആഘോഷിക്കുന്നത്. കമിഴ്ന്നു വീണാൽ കാൽപ്പണവുമായി എഴുന്നേൽക്കുന്ന കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതി സർക്കാർ ജനസദസുമായി പോകുമ്പോൾ യു.ഡി.എഫ് 140 മണ്ഡലങ്ങളിലും അഴിമതി സർക്കാരിനെതിരെ ജനവിചാരണ സദസുകൾ സംഘടിപ്പിക്കും. പാർലമെന്റ്, തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെ എ.കെ.ജി സെന്ററിൽ ഇരുത്തുമെന്നാണ് ജനങ്ങൾ പറയുന്നതെന്നും സതീശൻ മുന്നറിയിപ്പ് നൽകി.


Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured