‘സ്ക്വിഡ് ​ഗെയിം’ സീരീസ് പ്രചരിപ്പിച്ചതിന് പൗരന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

സിയോൾ: ലോകപ്രശസ്തി നേ‌‌ടിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ​ഗെയിം ഷോയുടെ കോപ്പികൾ ഉത്തരകൊറിയയിൽ പ്രചരിപ്പിച്ചതിന് ഉത്തരകൊറിയ രാജ്യത്തെ ഒരു പൗരനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. സ്വിക്ഡ് ​ഗെയിം കണ്ട മറ്റുള്ളവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത പണിയെടുപ്പിക്കൽ ശിക്ഷയ്ക്കും വിധിച്ചയായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിനെക്കുറിച്ച് ഉത്തരകൊറിയയിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.സ്വിക്ഡ് ​ഗെയിം ഷോ തന്റെ പെൻഡ്രൈവിൽ കയറ്റിയതിന് ഒരു വിദ്യാർത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷ, സീരീസ് കണ്ട ആറ് വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവ്, സംഭവത്തിൽ വീഴ്ച വരുത്തിയ സ്കൂൾ അധികൃതർക്ക് ശിക്ഷയായി ഖനികളിൽ നിർബന്ധിത ജോലി എന്നിങ്ങനെയാണ് ശിക്ഷകൾ. ജീവപരന്ത്യത്തിന് വിധിക്കപ്പെട്ട വിദ്യാർത്ഥി വിതരണക്കാരനിൽ നിന്നും സ്ക്വിഡ് ​ഗെയിമിന്റെ പകർപ്പ് യുഎസ്ബി ഡ്രൈവിലാക്കി വാങ്ങുകയും തന്റെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് കാണുകയുമായിരുന്നു. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിതരണക്കാരൻ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ എങ്ങനെ ഇവ ഉത്തരകാറിയയിലെത്തി എന്ന് ഭരണ കൂ‌ടം അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായ ക്രൂരമായ ചോദ്യം ചെയ്യലിന് പ്രതികൾ ഇരയായേക്കും എന്നും റിപ്പോർട്ടുണ്ട്.

Related posts

Leave a Comment