ഒന്നും പോരാത്തതിനു നോറായും, തൃശൂരിൽ 54 വിദ്യാർഥിനികൾ ചികിത്സ തേടി

തൃശൂർ: എച്ച്1എൻ1, നിപ്പ, ഡെം​ഗി, കോവിഡ് 19. ഒന്നും പോരാത്തതിന് ഇതാ പുതിയൊരു വൈറസ് കൂടി കേരളത്തിൽ സാന്നിധ്യമറിയിച്ചു. തൃശൂരിൽ നോറാ വൈറസ് ആണു പുതിയ വില്ലൻ. ഇന്ത്യയിലാദ്യമായി കോവിഡ് 19 പ്രത്യക്ഷപ്പെട്ടതും തൃശൂരിലായിരുന്നു. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയിൽ. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാർത്ഥിനികൾക്കും 4 ജീവനക്കാർക്കുമാണ് ഇപ്പോൾ നോറാ രോഗബാധ. കടുത്ത വയറുവേദന, ഛർദി, അതിസാരം, തളർച്ച തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നേരത്തേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പെട്ടെന്നു കീഴടങ്ങുമെന്നതാണ് നോറയുടെ മെച്ചം.
ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ മാസം എട്ടാം തിയതി മുതൽ വിദ്യാർത്ഥികൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇവർ കൂട്ടതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് രോഗവിവരം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. സാംപിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നോറ വൈറസ് സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നും രോഗം പകർന്നു എന്നാണ് പ്രാഥമിക നിഗമനം. രോഗ വ്യാപനം തടയാൻ ഹോസ്റ്റലിലെ ബാക്കി വിദ്യാർത്ഥികളെ ഐസൊലേറ്റ് ചെയ്തു

Related posts

Leave a Comment