നൂറനാട് ഹനീഫ് നോവൽ പുരസ്കാരം യാസർ അറഫാത്തിന്റെ മുതാർക്കുന്നിലെ മുസല്ലകൾ എന്ന നോവലിന്

.

കൊല്ലം: ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരത്തിന് യാസർ അറഫാത്തിന്റെ” മുതാർക്കുന്നിലെ മുസല്ലകൾ” എന്ന നോവൽ അർഹമായി. ഇരുപത്തയ്യായിരത്തി അൻപത്തിരണ്ട് രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്കാരം. ഡോ ജോർജ്ജ് ഓണക്കൂർ . എം .ജി . കെ.നായർ, ചവറ കെ എസ് പിള്ള എന്നിവരായിരുന്നു അവാർഡിനായുള്ള പുസ്തകം തിരഞ്ഞെടുത്തത്. പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്കായ് നൽകുന്ന പുരസ്കാരത്തിന് വി. എം. ദേവദാസ് , ഇ. സന്തോഷ് കുമാർ, കെ.ആർ.മീര, ബെന്ന്യാമിൻ, സുസ്മേഷ് ചന്ദ്രോത്ത്, ഷെമി. സംഗീത ശ്രീനിവാസൻ , സോണിയ റഫീക്ക്, ജി.ആർ. ഇന്ദുഗോപൻ, വി. ഷിനിലാൽ, എന്നിവരാണ് മുൻ വർഷങ്ങളിൽ അർഹരായത്. നൂറനാട് ഹനീഫിന്റെ പതിനഞ്ചാം ചരമവാർഷിക ദിനമായ ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്കാരം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ ആർ. വിപിൻ ചന്ദ്രൻ, കൺവീനർ ജി. അനിൽകുമാർ എന്നിവർ അറിയിച്ചു.

Related posts

Leave a Comment