സംയോജിത വാക്സിന്‍ പരീക്ഷണത്തിന് അനുമതി, ഇന്ന് 38353 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് സംയോജിത വാക്സിനേഷന്‍ ഡ്രഗിന്‍റെ ഫലപ്രാപ്തി പരിശോധിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ആദ്യ ഡോസ് എടുത്ത ആളിനു രണ്ടാമത്തെ ഡോസിനു വാക്സിന്‍ മാറി നല്‍കുന്നതിനാണ് പരിശോധന. നിലവില്‍ കോഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങി രണ്ടു വാക്സിനുകളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. അതും രണ്ടു ഡോസിനും ഇതില്‍ ഏതെങ്കിലും ഒന്നാണു ശുപാര്‍ശ ചെയ്യുന്നത്. ഇനി കോഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് കോവാക്സിന്‍ മാറി നല്‍കുന്നതിനാണു പഠനം. ഇതേ പോലെ മറ്റു വാക്സിനുകളും.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 38,353 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 3,86,351 ആയി കുറഞ്ഞു. കഴിഞ്ഞ 140 ദിവസത്തെ കുറഞ്ഞ സംഖ്യയാണിത്. രോഗമുക്തി നിരക്ക് 97.45 ശതമാനം. ഇതുവരെ 53.24 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 2.25 കോടി ഡോസ് കൂടി ഉപയോഗത്തിന് വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റോക്കുണ്ട്. 75 ലക്ഷം ഡോസ് വാക്സിന്‍ കൂടി വിതരണത്തിനു തയാറായി കൈവശമുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ ബുള്ളറ്റിന്‍.

Related posts

Leave a Comment