പ്രവർത്തകരും നേതാക്കളുമില്ല ; നിലംപൊത്താറായി സിപിഎം പാർട്ടി ഓഫീസ്

ബം​ഗാൾ : പാർട്ടി നേതാക്കളും അനുഭാവികളും എത്താതായതോടെ സിപിഎം പാർട്ടി ഓഫീസ് നിലംപൊത്താറായി. പശ്ചിമ ബംഗാളിലെ ദക്ഷിണ ബാരാസാത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനാണ് ഈ ഗതികേടെന്നാണ് ആനന്ദ്ബസാർ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് ചെങ്കോട്ടയായിരുന്ന മേഖലയിലെ പാർട്ടി ഓഫീസാണ് ഇപ്പോൾ ചാണകവും വൈക്കോലും നിറഞ്ഞ അവസ്ഥയിലായിട്ടുള്ളത്. ഓഫീസ് മുറികളിൽ നാട്ടുകാരുടെ പശുക്കളെ കെട്ടിയിരിക്കുകയാണ്. കെട്ടിടത്തിലെ പ്രധാന ഹാളാകട്ടെ വൈക്കോൽ സംരക്ഷിക്കുന്ന ഇടമായി മാറി.

ഉണക്കിയ ചാണകം ഹാളിൻറെ ഒരു മൂലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പശ്ചിമബംഗാളിലെ പ്രമുഖ സിപിഎം നേതാവായ മജീദ് അലി എന്ന മജീദ് മാസ്റ്ററുടെ ശക്തികേന്ദ്രമായിരുന്ന സാസൻ മേഖലയിലാണ് ഈ ലോക്കൽ കമ്മിറ്റി ഓഫീസുള്ളത്. 2008ൽ ഇടതുപക്ഷ നേതാവ് ബിമൻ ബസുവാണ് ഈ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. അനിൽ ബിശ്വാസ് സ്മൃതി ഭവൻ എന്നായിരുന്നു അക്കാലത്ത് ഈ ലോക്കൽ കമ്മിറ്റി ഓഫീസ് അറിയപ്പെട്ടിരുന്നത്.

Related posts

Leave a Comment