രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

രമേഷ് പിഷാരടിനായക വേഷം ചെയ്യുന്ന ചിത്രം “നോ വേ ഔട്ട്‌ ” ടൈറ്റിൽ പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ് ബുക്ക്‌,ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായ
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.
പി ആർ ഒ മഞ്ജു ഗോപിനാഥ്.

Related posts

Leave a Comment