മലയാളസിനിമയിൽ ഇതാദ്യം ; മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുകൾ ഉൾപെടുത്തി ‘NO WAY OUT’ന്റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറക്കി.

മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുകൾ ഉൾപെടുത്തി രമേശ്‌ പിഷാരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന’NO WAY OUT’ന്റെ
സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറക്കി.ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രമേഷ് പിഷാരടിയും ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്.ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമജൻ ബോൾഗാട്ടി,ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് കറുപ്പ്,പി ആർ ഒ മഞ്ജു ഗോപിനാഥ്.

Related posts

Leave a Comment