വാക്സിൻ ക്ഷാമമില്ല, 132 കോടി ഡോസ് വിതരണം ചെയ്തെന്ന് ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് ക്ഷാമമില്ലെന്ന് ആരോ​ഗ്യമന്ത്രാലയം. ഇതുവരെ 132,33,15,050 പേർക്ക് കോവിഡ് വാക്സിൻ നൽകി. 22.72 കോടി ഡോസ് വാക്സിൻ കൂടി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്. ഈ സാഹചര്യത്തിൽ വാക്സിൻ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാണെന്ന് ഐസിഎംആർ അറിയിച്ചു. എന്നാൽ കുറച്ചാളുകൾ വാക്സിനെടുക്കാൻ കൂട്ടാക്കുന്നില്ല. ഇവരെ കണ്ടെത്തി നിർബന്ധപൂർവം വാക്സിൽ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 9119 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. 10,264 പേർ രോ​ഗമുക്തി നേടി. 396 പേരാണ് ഈ ദിവസം മരിച്ചത്. പുതിയ കേസുകളിൽ 4,280 പേർ കേരളത്തിലാണ്. 3,956 പേർ രോ​ഗമുക്തി നേടി. മരണ സംഖ്യ 35. രാജ്യവ്യാപകമായി 1,09,940 ആക്റ്റിവ് കേസുകളുണ്ട്. ഇത് കഴിഞ്ഞ 539 ദിവസത്തെ കുറഞ്ഞ സംഖ്യയാണ്.

Related posts

Leave a Comment