അനാവശ്യ പുകഴ്ത്തലുകൾ വേണ്ട , നടപടിയെടുക്കും ; എംഎൽ‌എമാർക്ക് മുന്നറിയിപ്പ് നൽകി സ്‌റ്റാലിൻ

ചെന്നൈ: നിയമസഭയിൽ തന്നെ പുകഴ്‌ത്തി സംസാരിക്കുന്ന ഡിഎം‌കെ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. വെറുതെ തന്നെ പുകഴ്‌ത്തി സംസാരിച്ച് അനാവശ്യമായി സമയം കളയരുതെന്ന് സ്‌റ്റാലിൻ ആവശ്യപ്പെട്ടു. അനാവശ്യമായി തന്നെ പുകഴ്ത്തന്നവർക്കെതിരെ നടപടിയെടുക്കും.
സ്റ്റാലിൻ മന്ത്രിസഭ കേന്ദ്രത്തിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഈ പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.ഇതോടെ കാർഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച ആറാമത് സംസ്ഥാനമായി തമിഴ്‌നാട് മാറി .

Related posts

Leave a Comment