വയനാട്ടില്‍ പ്ലസ്ടു സീറ്റില്ല; നിരവധി വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തില്‍; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി


സുല്‍ത്താന്‍ബത്തേരി: എസ്. എസ്. എല്‍ .സി വിജയശതമാനത്തിന് ആനുപാതികമായി ജില്ലയില്‍ പ്ലസ്ടു സീറ്റ് അനുവദിക്കണമെന്ന് ഐ.സി ബാലക്യഷ്ണന്‍ എം.എല്‍. .എ ആവശ്യപ്പെട്ടു.ജില്ലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപരി പഠനം അനിശ്ചിതത്വത്തിലാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എം.എല്‍. എ കത്തയച്ചു. വിജയ ശതമാനത്തിന് ആനുപാതികമായി ഹയര്‍ സെക്കന്ററി സീറ്റുകള്‍ ഇല്ലാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ 2364 പേരും, എസ്.സി വിഭാഗത്തില്‍ 528 പേരും, എസ്.ടി വിഭാഗത്തില്‍ 2287 പേരും, ഒ.ബി.സി വിഭാഗത്തില്‍ 6239 പേരും, ഒഇസി. വിഭാഗത്തില്‍ 100 കുട്ടികളുമുള്‍പ്പെടെ 11518 പേര്‍ ഈവര്‍ഷം എസ്.എസ്.എല്‍.സി പാസായിട്ടുണ്ട്. എന്നാല്‍ മെരിറ്റ്, നോണ്‍ മെരിറ്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയിലായി 8706 സീറ്റുകളാണ് നിലവിലുള്ളത്. 2812 സീറ്റുകളുടെ കുറവുണ്ട്. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ ഉപരിപഠന സാധ്യതയെയാണ് സീറ്റുകളുടെ കുറവ് ഏറെ ബാധിക്കുന്നത്. വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ വിഭാഗം വിദ്യാര്‍ഥികളുടെയും ഹയര്‍ സെക്കന്ററി പ്രവേശനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുണം. ഒന്നാം ശേഷം ഘട്ട അലോട്ടുമെന്റിനു എസ്.ടി വിഭാഗത്തിലെ സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്കായി വകമാറ്റുന്ന നടപടി അവസാനിപ്പിക്കുക. വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിലവിലുള്ള ബാച്ചിലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുകയും, അഡീഷണല്‍ ഡേ കോളര്‍ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യുക. നിലവിലുള്ള സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടിക വര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി അഡീഷണല്‍ സീറ്റുകളോ ബാച്ചുകളോ അനുവദിക്കുക. എസ്.എസ്.എല്‍.സി പാസായ കുട്ടികള്‍ക്കായി ഐ.ടി.ഐ/ഐ.ടി.സി പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സകളും ബാച്ചുകളും അനുവദിക്കുക. മറ്റുജില്ലകളിലെ കുട്ടികളില്ലാത്ത ബാച്ചുകള്‍ വയനാട് ജില്ലയിലേക്കു മാറ്റി നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് നല്‍കിയത്.

Related posts

Leave a Comment