കടകള്‍ തുറന്നാല്‍ കര്‍ശന നടപടി, നോക്കിക്കളിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി

ന്യൂഡല്‍ഹിഃ സംസ്ഥാനത്തെ വ്യാപാരികള്‍ക്കു നേരേ മുഖ്യമന്ത്രിയുടെ ഭീഷണി. നാളെ മുതല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സ്വന്ത നിലയില്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമതിയുടെ മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍റെ ഭീഷണി. അത്തരം വെല്ലുവിളികളെ അതിന്‍റെ രീതിയില്‍ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് ഇപ്പോള്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയല്ല. ഒരു മാസത്തിനുള്ളില്‍ ഓണത്തിന്‍റെയും തിരക്ക് വരുന്നുണ്ട്. കോവിഡ് തടയുക എന്നതിലാണ് പ്രാമുഖ്യം. അതു മനസിലാക്കി എല്ലാവരും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിലടക്കം വ്യാപാരികള്‍ കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധത്തിലാണ്. സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സ്വന്ത നിലയില്‍ കടകള്‍ തുറക്കുമെന്നു സമിതി പ്രസിഡന്‍റ് ടി. നസറുദീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ നാളെ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ടിപിആര്‍ പതിനഞ്ച് ശതമാനത്തില്‍ താഴെയുള്ള എ,ബി, സി കാറ്റഗറിയില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ നാളെ മുതല്‍ ദിവസവും രാത്രി എട്ടു വരെ തുറന്നു പ്രവര്‍ത്തിക്കാം. ഡി. ക്യാറ്റഗറിയില്‍ നിലവിലെ നിന്ത്രണങ്ങള്‍ തുടരും. അവിടെയും അവശ്യവസ്തുക്കളുടെ കടകള്‍ രാത്രി ഏഴുവരെ തുറക്കാന്‍ അനുമിതിയുണ്ട്. അതേ സമയം, എല്ലാ മേഖലകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.

Related posts

Leave a Comment