Kerala
ഏഴുമാസമായി പെൻഷനില്ല:
വയോജനങ്ങൾ മരണവക്കിൽ
തിരുവനന്തപുരം: ഏഴുമാസമായി പെൻഷൻ കുടിശികയായതോടെ പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് വയോജനങ്ങൾ മരണവക്കിൽ. മരുന്നുപോലും വാങ്ങാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ രണ്ട് ആത്മഹത്യകൾ സംസ്ഥാനത്ത് നടന്നിട്ടും പെൻഷൻകാരോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. കേന്ദ്രസർക്കാർ ഫണ്ട് നൽകാത്തത് കൊണ്ടാണ് പെൻഷൻ മുടങ്ങുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ന്യായീകരിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നതാണ് യാഥാർത്ഥ്യം. കോടികൾ ചെലവഴിച്ചാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ നടത്തിവരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി ക്ഷേമപെന്‍ഷന്‍ നല്‍കിയത്. ഏകദേശം 60 ലക്ഷത്തോളം പേരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. 1600 രൂപയാണ് പ്രതിമാസം നല്‍കുന്നത്. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്. ഒരു മാസം ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടി രൂപയാണ്. 6300 കോടി രൂപ ക്ഷേമപെൻഷൻ ഇനത്തിൽ സർക്കാർ നല്‍കാനുണ്ട്.
ക്ഷേമപെൻഷൻ കിട്ടാതെ വന്നതോടെ മരുന്നും ആഹാരവും മുടങ്ങിയവർ നിരവധിയാണ്. 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ 100 രൂപ പോലും ഉയർത്തിയില്ല. കൃത്യമായി കൊടുക്കുന്നതിലും പരാജയപ്പെട്ടു.
അടുത്തിടെ, ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇടുക്കി അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് മറിയക്കുട്ടി ഭിക്ഷ യാചിച്ചത് സർക്കാരിനും സിപിഎമ്മിനും വലിയ നാണക്കേടായിരുന്നു. മറിയക്കുട്ടിയുടെ സമരം വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റി. അവരെ ലക്ഷാധിപതിയാക്കി ചിത്രീകരിക്കാൻ പാര്‍ട്ടി മുഖപത്രം ശ്രമിച്ചത് പാളിപ്പോയതോടെ പത്രത്തിന് മാപ്പ് പറയേണ്ടിയും വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യണമെന്നാണ് സിപിഎം സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
ഒമ്പത് വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരുപതിറ്റാണ്ട് പിന്നോട്ടടിച്ചു; ചവറ ജയകുമാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആറുഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.
ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽ
വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്. സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.
Kerala
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നാണ്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ റെയ്ഹാനയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
Kerala
റോഡരികിലെ കമാനത്തിൽ ബൈക്ക് ഇടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അംഗമായ കെ ജി പ്രദീപാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ ബൈക്കിൽ നിന്ന് തെറിച്ച് വീണ് അപകടത്തിൽ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login