കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വെള്ളിയാഴ്ച ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല. ഇതുവരെ ഒരു നാമനിർദ്ദേശ പത്രിക മാത്രമാണ് ലഭിച്ചതെന്ന് വരണാധികാരി വിധു എ മേനോൻ അറിയിച്ചു. ഈ മാസം 11 വരെ പത്രിക സമർപ്പിക്കാൻ സമയമുണ്ട്. 12നാണു സൂക്ഷ്മ പരിശോധന. 16 നു പത്രിക പിൻവലിക്കാം.
തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ശനിയാഴ്ച നടക്കും.
ഉച്ച കഴിഞ്ഞ് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോൺഫറൻസ് ഹാളിലായിരിക്കും യോഗമെന്ന് വരണാധികാരി വിധു എ മേനോൻ അറിയിച്ചു.
വെള്ളിയാഴ്ച ആരും പത്രിക നൽകിയില്ല
