Connect with us
top banner (3)

Kerala

വിജയനെ വേണ്ട
ബംഗാള്‍ ഘടകം കലിപ്പില്‍

Avatar

Published

on

ന്യൂഡല്‍ഹി/കോഴിക്കോട്: രാഹുല്‍ഗാന്ധിക്കെതിരെ കേരള മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നടത്തുന്ന വ്യക്തിപരമായ വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയുമായ് സിപിഎം ബംഗാള്‍ ഘടകം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെല്ലാം തങ്ങളുടെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പിണറായി വിജയനെ പ്രചരണത്തിന് വേണ്ടെന്ന നിലപാടിലാണ് ബംഗാള്‍, ത്രിപുര, ബീഹാര്‍, രാജസ്ഥാന്‍ പാര്‍ട്ടി ഘടകങ്ങള്‍.
രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിച്ച് വോട്ടുതേടുന്ന തങ്ങളെയാണ് പിണറായി വിജയന്റെ രാഹുല്‍ വിമര്‍ശനം പ്രതിരോധത്തിലാക്കിയതെന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ തുറന്ന് സമ്മതിക്കുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മുര്‍ഷിദാബാദില്‍ മത്സരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിട്ടുകൊടുത്ത സിക്കാര്‍ സീറ്റില്‍ മത്സരിക്കുന്ന സംസ്ഥാന സെക്രട്ടറി അമ്രാ റാം എന്നിവര്‍ പിണറായിയെ പ്രചരണത്തിന് വിളിക്കില്ലെന്ന നിലപാടിലാണ്. ബംഗാളിലെ റാണാ ഘട്ടില്‍ മത്സരിക്കുന്ന അലോകേഷ് ദാസും സമാന നിലപാടിലാണ്. പിണറായി വിജയന്‍ പാര്‍ട്ടിയുടെ പരമോന്നത സമിതി അംഗമാണെന്നും അദ്ദേഹമാണ് രാഹുലിനെതിരെ ആദ്യം വിമര്‍ശനം തൊടുത്തതെന്നും മോദിയും രാഹുലും തുല്യരാണെന്ന് പ്രസംഗിച്ചത് തങ്ങളെ ഞെട്ടിച്ചെന്നും മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ച് മറ്റു സംസ്ഥാനങ്ങളിലെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബിജെപിയെ സഹായിക്കാനാണെന്ന വാദം തള്ളാതെയാണ് ഇവരുടെ വിമര്‍ശനം.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട് ഘടകവും പിണറായിയെ പ്രചരണത്തിന് വിളിച്ചിരുന്നില്ല. ഇതോടെ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയായിട്ടും കേരളത്തിന് പുറത്ത് ഒരു കമ്മിറ്റിയും പ്രചരണത്തിന് വിളിക്കാത്തത് വിജയന് വ്യക്തിപരമായ തിരിച്ചടി കൂടിയാണ്. കഴിഞ്ഞ ദിവസം ‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്ന മുദ്രാവാക്യവുമായ് പത്രങ്ങളിലുള്‍പ്പെടെ പിണറായി വിജയന്റെ മുഖംവെച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരുടെ പടംപോലും വെക്കാതെ പിണറായിയെ മാത്രം ഉയര്‍ത്തിക്കാട്ടുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ കേരളത്തിന് പുറത്ത് എടുക്കാ ചരക്കായ് മാറിയതോടെ പരസ്യത്തിലും അദ്ദേഹം അപഹാസ്യനാവുകയുമാണ്.
രാഹുലിന് പ്രധാനമന്ത്രിയാവാന്‍ പക്വതയില്ലെന്ന രീതിയിലാണ് പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചത്. എന്നാല്‍ പിബി അംഗം കൂടിയായ മുഹമ്മദ് സലീം ‘രാഹുല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പ്രതീകം’ എന്ന് നേരത്തെ തന്നെ വിശേഷിപ്പിച്ചിരുന്നു. നേതൃതലത്തിലെ ഈ വൈരുദ്ധ്യവും പാര്‍ട്ടിക്കുള്ളില്‍ വലിയ ആശയസംഘര്‍ഷത്തിന് കാരണമാവും. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയല്ല രാഹുല്‍ ചെയ്തതെന്നും സാധാരണ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കു കിട്ടാത്ത ഒരാനുകൂല്യം മോദിയില്‍ നിന്ന് പിണറായി വിജയന് കിട്ടുന്നു എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വിലയിരുത്തുന്നുണ്ട്. മലയാളികളായ എ.കെ.ജി, ഇ.എം.എസ്, പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് ലഭിച്ച പരിഗണന പോലും പിണറായിക്ക് ആരും നല്‍കുന്നില്ല. ചുരുക്കത്തില്‍ രാഹുല്‍ വിമര്‍ശനം പിണറായിയുടെ ബുദ്ധിശൂന്യതയും കേരളമെന്ന വട്ടത്തിലേക്ക് സ്വയം ഒതുക്കലുമായ് മാറുകയാണ്.

Kerala

നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു. നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്.ബാംബൂ ബോയ്സ്, അണ്ണൻ തമ്ബി, കിംഗ് ലയർ, ഫാന്റം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കാലം കാർട്ടൂണിസ്റ്റ് ടോംസിന്റെ കൂടെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

‘ഒരുപാടു ചിരിയോർമകള്‍… വേദികളിലും, ചാനല്‍ പരിപാടികളിലും… സുഹൃത്ത് കോട്ടയം സോമരാജിന് വിട…’ എന്ന് കുറിച്ച്‌ നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു

Published

on

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.

വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured