Featured
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ല: പകരം അര്‍ഹതപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കും
കൊച്ചി: ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്പര്യമില്ലെന്ന് സിനിമ പ്രവര്‍ത്തകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് വീടുവെച്ച് നല്‍കുമെന്നും മൂന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പങ്കുവെച്ചത്. അര്‍ഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് തന്റെ താല്പര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്കാന് എനിക്ക് താല്പര്യമില്ല. പകരം 3 വീടുകള്‍ വച്ച് നല്കാന് ഞങ്ങള്‍ തയാറാണ്. അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത്, വസ്തു വിട്ട് നല്കാന് എന്റെ ഒരു സുഹൃത്തു തയാറായത് കൊണ്ടും, വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയാറായത് കൊണ്ടും, അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യര്‍ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മിച്ചു നല്‍കാം. ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്കുവച്ചു. അര്‍ഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം.
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന് മാത്രം അറിഞ്ഞാല്‍ മതി. സഖാക്കളുടെ ചില…. കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത്. ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്’- അഖില്‍ മാരാര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സ്വന്തം നാട്ടില്‍ താനും കൂട്ടുകാരും ചേര്‍ന്ന് മൂന്ന് പേര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുമെന്ന് പറഞ്ഞിരുന്നു.
Featured
രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശ, പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ സുധാകരന്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയാണെന്നും പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞതെന്ന് സുധാകരന് ചൂണ്ടിക്കാട്ടി. പൊലീസിന്റെ പാതിരാ റെയ്ഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ പാതിരാത്രിയില്‍ വനിതാ പൊലീസില്ലാതെ റെയ്ഡിനെ കെ. സുധാകരന് രൂക്ഷ വിമര്‍ശിച്ചു. അപ്രതീക്ഷിതമായ സംഭവമാണ് ഇന്നലെ നടന്നത്. ഷാനിമോള്‍ ആയതു കൊണ്ടാണ് മാന്യമായി പെരുമാറിയത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ചെരുപ്പ് എടുത്ത് അടിക്കുമായിരുന്നു. ധീരരായ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ പൊലീസിന്റെ ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്താന്‍ സാധിക്കില്ല.
പാതിരാത്രിയില്‍ പരിശോധന നടത്താനുള്ള ഉത്തരവ് ആരാണാ നല്‍കിയത്?. എന്ത് സാഹചര്യത്തിലാണ് ഉത്തരവ് കൊടുത്തത്?. വനിതാ നേതാക്കളുടെ മുറികള്‍ പരിശോധിച്ചിട്ട് കള്ളപ്പണം കിട്ടിയോ?. കള്ളപ്പണം കിട്ടാത്ത സാഹചര്യത്തില്‍ സോറി പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കരുത്. കൊടുംപാതകമാണ് പൊലീസ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഒരുമിച്ച് നിന്നല്ലേ ഇന്നലെ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ വരെ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ബന്ധമെന്ന് ആരോപിക്കുന്ന സി.പി.എം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കെ. സുധാകരന് ചോദിച്ചു.സി.പി.എം നാശത്തിന്റെ പാതയിലേക്കാണ് പോകുന്നത്. നേര്‍വഴിക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ജനങ്ങള്‍ തള്ളുമെന്നും കെ. സുധാകരന് ചൂണ്ടിക്കാട്ടി.
Featured
റെയ്ഡില്‍ കടുത്ത പ്രതിഷേധവുമായി യുഡിഎഫ്: എസ്പിഓഫീസിലേക്കുള്ള മാര്‍ച്ചില്‍സംഘര്‍ഷം
പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷം. എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നൂറുകണക്കിനു പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മാര്‍ച്ചില്‍ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.
പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചു. പാലക്കാട് എസ് പി ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണുള്ളത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാര്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനിലേയും ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. മാര്‍ച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരന് എംപി ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
പാലക്കാട്ട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചിന് പുറമെ മറ്റു ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തും.
Featured
“എ.എ റഹീമിന്റെ സംസ്കാരമല്ല തന്റേതെന്നും മുറി എപ്പോള്‍ തുറക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്”
പാലക്കാട്: മുറിയില്‍ പരിശോധന നടത്താന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമിന്റെ ആരോപണത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. എ.എ റഹീമിന്റെ സംസ്കാരമല്ല തന്റേതെന്നും മുറി എപ്പോള്‍ തുറക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഷാനിമോള്‍ ഉസ്മാന് തുറന്നടിച്ചു.
‘റഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം എന്ന് മനസിലാക്കണം. എന്റെ മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അര്‍ധരാത്രി വെളിയില്‍ നാലു പുരുഷ പൊലീസുകാര്‍ നില്ക്കുമ്പോള് ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.
ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തില്‍ ഒരു പുതിയ സംസ്കാരം ഉണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും’ -ഷാനിമോള്‍ ഉസ്മാന് വ്യക്തമാക്കി.
ഷാനി മോള് ഉസ്മാന്റെ മുറി പരിശോധിക്കാന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ലെന്നും റഹീം ആരോപിച്ചു.പൊലീസ് എത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.
ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login