മാസ്കില്ല; ഷംസീറിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നിയമസഭാ നടപടികൾ പങ്കെടുക്കവേ മാസ്ക് വെയ്ക്കാതിരുന്ന സിപിഎമ്മിന്റെ തലശേരി എംഎൽഎ എഎൻ ഷംസീറിന് സ്പീക്കർ എംബി രാജേഷിന്റെ ശാസന. ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് മാസ്ക് ഊരി പോക്കലിട്ടിരുന്ന ഷംസീറിനെ സ്പീക്കർ ശാസിച്ചത്. ഷംസീർ മാസ്ക് തീരെ ഉപയോഗിക്കുന്നില്ലെന്നും മാസ്ക് ഉപേക്ഷിച്ചതാണോയെന്നും സ്പീക്കർ ചോദിച്ചു. ഇതിനിടെ, പോക്കറ്റിൽ വെച്ചിരുന്ന മാസ്കെടുത്ത് ഷംസീർ മുഖത്തണിഞ്ഞു.
സഭയ്ക്കുള്ളിൽ പല സാമാജികരും ശരിയാം വിധം മാസ്ക് ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ സ്പീക്കർ ചിലർ മാസ്ക് താടിയിലാണ് വെയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ സഭാ നടപടികൾ വെബ് കാസ്റ്റിങിലൂടെ കാണുന്നുണ്ട്. അവർക്ക് തെറ്റായ സന്ദേശം നൽകാൻ എംഎൽഎമാർ ശ്രമിക്കരുതെന്നും സ്പീക്കർ വ്യക്തമാക്കി. 

Related posts

Leave a Comment