ഇന്നും കൂടി വാരാന്ത്യ ലോക് ഡൗണ്‍ ഒഴിവാക്കി, പിന്നിട്ടത് 15 ദിവസങ്ങള്‍

കൊച്ചിഃ സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒഴിവാക്കപ്പെട്ട തുടര്‍ച്ചയായ പതിനഞ്ചു ദിവസങ്ങളാണു പിന്നിടുന്നത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു കഴിഞ്ഞ ഞായറാഴ്ചയും മൂന്നാം ഓണം പ്രമാണിച്ച് ഇന്നും നിയന്ത്രണങ്ങളില്ല. 21 ദിവസങ്ങള്‍ക്കു ശേഷം വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണു സൂചന. നാളെച്ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും നിരത്തുകളിലും പൊതുസ്ഥലങ്ങളിലും വലിയ തോതില്‍ ആള്‍ക്കൂട്ടമുണ്ടായതും രോഗവ്യാപനം രൂക്ഷമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ പറയുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്നാം ഓണം ആയതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) വര്‍ധിക്കുന്നതും ആശങ്കയാണ്. സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു. എന്നാല്‍ 87 ദിവസത്തിന് ശേഷം ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്.

Related posts

Leave a Comment