ഇനി കാട് കയറിയാൽ സഹായവും ഇളവും കിട്ടില്ല, ഇന്നലെ കയറിയ ആൾക്കെതിരേ കേസെടുക്കും

പാലക്കാട്: ചെറാട് മലയിൽ ഇന്നലെ കയറിയ ആദിവാസിക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ തിരിച്ചിറക്കിയത്. മലയിൽ കൂടുതൽ പേരുണ്ടോ എന്നറിയാൻ ഇന്ന് വീണ്ടും തെരച്ചിൽ നടത്തും. ബാബുവിനെതിരായി കേസെടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കും. വനം മന്ത്രിയുടെ അനുമതിക്ക് ശേഷമേ നടപടി ഉണ്ടാകൂ. ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കുമില്ലെന്ന് വനംമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കി.

അനധികൃതമായി മല കയറുന്നവർക്കെതിരെ ഇനി കർശനമായ നടപടി ഉണ്ടാകുമെന്നും വനം-റവന്യൂ മന്ത്രിമാർ അറിയിച്ചു. മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾ കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാൻ കാരണമാവുന്നുണ്ടെങ്കിൽ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു. മലയിൽ കയറാൻ കൃത്യമായ നിബന്ധനകൾ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാർക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.
അതേ സമയം, രാധാകൃഷ്ണനല്ല ഇന്നലെ ചെറാട് മലയിൽ കയറിയതെന്ന വാദവുമായി നാട്ടുകാർ രം​ഗത്തുണ്ട്. മറ്റാരോ മല കയറിയതിനു രാധാകൃഷ്ണനെ പ്രതിയാക്കിയതെന്നാണ് ഇവരുടെ ആക്ഷേപം.

Related posts

Leave a Comment