Featured
രാഹുൽഗാന്ധിക്കെതിരെയുള്ള കോടതി വിധിയും തുടർനടപടിയും നിയപരമായി നിലനിൽക്കില്ല: അഡ്വ.എ.എൻ രാജൻബാബു

കൊച്ചി : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണ്ണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമല്ലെന്നും ഹൈക്കോടതി വിധികൾക്കും സുപ്രിം കോടതി വിധിക്കൾക്കും ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെ വിധിക്കും എതിരാണ് ഈ വിധിയെന്നും കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എം.എൽ.എയും ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.എ.എൻ.രാജൻ ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിധിയിൽ സൂററ്റ് കോടതിക്ക് വിശദീകരിക്കാനാവാത്ത നിയമ പ്രശ്‌നം ഉണ്ടെന്നും അഡ്വ.എ.എൻ രാജൻബാബു വ്യക്തമാക്കി.
വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയാണ് ബി.ജെ.പിക്കും, മോദിക്കും ശക്തനനായ രാഷ്ട്രീയ എതിരാളി എന്ന ഭയമാണ് നിയമ പരമായി നിലനിൽക്കാത്ത വിധിയുടെ പേരിൽ തിടുക്കപ്പെട്ട് അദ്ദേഹത്തെ പാർലമെന്റിൽ നിന്നും ഏകപക്ഷീയമായി പുറത്താക്കിയതിലൂടെ മനസിലാകുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ട എല്ലാ നിയമ സഹായവും യു.ഡി.എഫ് ഘടക കക്ഷി എന്ന നിലയിൽ ജെ.എസ്.എസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണ്ണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും, ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെയും വിധികൾ ചൂണ്ടിക്കാട്ടി അഡ്വ.എ.എൻ രാജൻ ബാബു പറഞ്ഞു.
ഒരു സംഘടനയെയോ, സമൂഹത്തെയോ മൊത്തത്തിൽ ബാധിക്കുന്ന അപകീർത്തികരമായ പരാമർശമാണെങ്കിൽ ആയതിൽ പരാതിക്കാരനെ പ്രത്യേകം പറഞ്ഞു പരാമർശിച്ചിട്ടില്ലെങ്കിൽ അത്തരക്കാരന്റെ പരാതി കോടതിയിൽ നിലനിൽക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി ജസ്റ്റീസ് കെ.ടി.തോമസ് വിധി പ്രസ്താവിച്ചിട്ടുള്ളതാണ്.
പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ 10 ലക്ഷം രൂപ ബി.ജെ.പി. പ്രവർത്തകർക്ക് നൽകിയെന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ പൊതുവേദിയിൽ പ്രസംഗിച്ചുവെന്നും ഇത് പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപമാനകരവും ആക്ഷേപകരവും മാനനഷ്ടവും ഉളവാക്കുന്നതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം ശിക്ഷാർഹകരമായ കുറ്റം ചെയ്തുവെന്ന് കാട്ടി അന്നത്തെ ബി.ജെ.പി ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വി.എസ്.അച്യുതാനന്ദനെതിരെ അപകീർത്തിക്ക് ക്രിമിനൽ കംപ്ലെയിന്റ് ഫയൽ ചെയ്തുവെങ്കിലും കേസിൽ വ്യക്തിപരമായ പരാമർശം പരാതിക്കാരനെപ്പറ്റി അച്യുതാനന്ദൻ നടത്തിയിട്ടില്ലാത്തതിനാൽ പരാതി നിലനിൽക്കുന്നതല്ലെന്ന് കണ്ട് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നുവെന്നും അന്നത്തെ വിധി ചൂണ്ടിക്കാട്ടി അഡ്വ.എ.എൻ രാജൻബാബു വ്യക്തമാക്കി.
കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മോദി സമുദായത്തിന് അപകീർത്തികരമായെന്ന് പറയപ്പെടുന്നപരാമർശം നടത്തിയതിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുണ്ടായത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ആയ പൂർണ്ണേശ് മോദിയാണ് ഹർജിയുമായി കോടതിയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണെന്ന് ആയിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ കേസിൽ പരാതിക്കാരനായ പൂർണ്ണേശ് മോദിയെ രാഹുൽ തന്റെ പ്രസംഗത്തിൽ ഒരുതരത്തിലും പരാമർശിച്ചിട്ടില്ലാത്തതിനാൽ പരാതിക്കാരൻ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട വ്യക്തി (person aggrieved) അല്ല. ഈ സാഹചര്യത്തിൽ സിആർ.പി.സി 199 പ്രകാരം പരാതി നൽകാൻ പൂർണ്ണേശ് മോദിക്ക് അവകാശം ഇല്ലെന്ന് കണ്ട് മേൽപ്പറഞ്ഞ വിധികൾ പ്രകാരം രാഹുലിന് എതിരെയുള്ള പരാതി തള്ളിക്കളയേണ്ടതായിരുന്നുവെന്നും അഡ്വ.എ.എൻ രാജൻബാബു വ്യക്തമാക്കി.
സി.പി.ഐ.(എം) സെക്രട്ടറിയായിരിക്കെ സി.എച്ച് കണാരൻ നൽകിയ പരാതിയിലും ഇതേ നിയമ തത്വത്തിന്റ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി ഉണ്ടായത്. (1971 K.L.T. 145 ) സിറിയൻ ക്രിസ്റ്റ്യൻ സമുദായത്തെ ബന്ധപ്പെടുത്തിയുള്ള നാരായണ പിള്ളയും ചാക്കോയും തമ്മിലുള്ള (Narayana Pillai vs Chacko )(1986 K.L.T 1005) കേസിലും കേരള ഹൈക്കോടതി മേൽപ്പറഞ്ഞ നിയമതത്വം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിൽ നുഫറും ലണ്ടൻ എക്‌സ്പ്രസ്സ് ദിനപത്രും തമ്മിൽ സമാനമായ രീതിയിൽ കേസ് ഉണ്ടാകുകയും ഈ കേസിൽ മേൽപ്പറഞ്ഞ നിയമതത്വം അനുസരിച്ചാണ് വിധിഉണ്ടായത്. (Knupffer vs London Express News Paper Limited (1944) appeal case 116) ലണ്ടനിലെ റഷ്യക്കാരെ സംബന്ധിച്ച പത്രവാർത്തയായിരുന്നു കേസിന് കാരണം. ഹൗസ് ഓഫ് ലോഡ്‌സിൽ അഞ്ചംഗ ലോ ലോഡ്‌സാണ് മേൽപ്പറഞ്ഞ നിയമതത്വം അനുസരിച്ച് പരാതി തള്ളിക്കളഞ്ഞത്. ഹൗസ് ഓഫ് ലോഡ്‌സിന്റെ ഈ വിധി ഇന്ത്യൻ പരമോന്നത നീതിപീഠമായ സുപ്രീം കോടതി അംഗീകരിച്ചാണ് ജി. നരസിംഹനും ടി.കെ.ചാക്കപ്പയും തമ്മിലിള്ള (G Narasimhan vs T.K.Chakkappa) (A.I.R 1972 S.C 2609 ) കേസിൽ വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയുടെ വിധി രാജ്യത്തെ മുഴുവൻ കീഴ്‌ക്കോടതികൾക്കും ് ബാധകമാണെന്നും അഡ്വ.എ.എൻ രാജൻബാബു വ്യക്തമാക്കി. ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജയൻ, ജില്ലാ പ്രസിഡന്റ് വി.കെ സുനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Featured
ഇന്ത്യയിൽ രണ്ടു വഴി, ഗാന്ധിജിയുടെയും ഗോഡ്സെയുടെയും; രാഹുൽ ഗാന്ധി

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.
അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Featured
ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

പറ്റ്ന : ഗംഗാ നദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Featured
അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന തട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തുർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login